Sunday, March 10, 2013


SUNDAY CLASS

അപ്പോള്‍ പറഞ്ഞു വന്നത് എന്തെന്ന് വെച്ചാല്‍ ...ഈ സ്കീമില്‍ നമ്മുടെ ബാങ്ക് allocation charges ഒന്നും എടുകുന്നില്ല "....മദ്ധ്യവയസ്കയയും പ്രൌഡ ഗംഭീരയുമായ  ഈ സ്ത്രീയുടെ മുഖത്ത് നോക്കി savings bank ,FD ,RD ,പോസ്റ്റ്‌ OFFICE

SAVINGS എന്നല്ലാതെ എനിക്ക് ഈ ധനാകര്ഷണ ഭൈരവ യന്ത്ര ങ്ങളെ കുറിച്ച് ഒരു ഗന്ധവും ഇല്ലെന്നു എങ്ങനെ പറയും.

ടൈ കെട്ടിയ വല്ല ചുള്ളന്മാരെയും  വിട്ടാല്‍ പോലെ ഈ ബാങ്കുകാര്‍ക്ക്

"പിന്നെ SWITCHING CHARGES ,WAIVE OFF ചെയ്യും ..." ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി ..

.റോമാക്കാരുടെ കാലത്തെ INDIRA VIKAS PATRA എന്ന പണമിരട്ടിപ്പ്‌ പദ്ധതികപ്പുറം വലിയ സാമ്പത്തിക ജ്ഞാനം ഇല്ല എന്ന്

 തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ ആണ് കാലം MANMOHANഇല്‍ എത്തിയെന്ന് അവര്‍ ഓര്മപ്പെടുതിയത് .."

 "SALARYUM PENSIONUM ഒക്കെ GOVERNMENT പോലും MUTUAL FUNDS ലാണു INVEST ചെയ്യുന്നത്ത് , ഡോക്ടര്‍ക്ക്‌ അറിയാമല്ലോ "

ഗൌരവം വിടാതെ ഞാന്‍ ഒരു ചിരി ചിരിച്ചു ,

ഒരു രണ്ടര ചിരി ,ഹ ഹ ഹ് ...

"ഏതായാലും ഞാന്‍ ഒന്നാലോചിക്കട്ടെ ,ഇന്‍ഷുറന്‍സ് COVERAGE നെ കുറിച്ച് ഒന്നും പറഞ്ഹില്ലല്ലോ?"

അറിയാവുന്ന ഐറ്റം എടുത്തു ഒരു പൂശു പൂശി ...കോഴിക്കോട്ടു വെച്ച് ആദ്യമായി INSURANCE POLICY എടുത്തത്‌

കൂടെ പഠിച്ചവന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്..എന്താണ് എനിക്ക് ഇത് കൊണ്ടുള്ള പ്രയോജനം എന്ന് ചോദിച്ചപ്പോള്‍ "നെനക്ക് ചത്ത്‌ ഒരു മൂലയ്ക്ക് കുത്തിരിന്നാല്‍ പോലേ ,പൊരെയില്‍ ഉള്ളവര്‍ക് പൈശ കിട്ടൂലേ " എന്ന് പറഞതു ഓര്മ വന്നു ,ഈ യ്യിടെ വിളിച്ചപ്പോള്‍ പറയുന്നു ..അവന്‍പഴയ പണി വിട്ടു B S P യുടെ കേരള ഘടകം യുവജന നേതാവാണ്‌ ..എന്ന് .

“OFCOURSE COVERAGEഉം ടാക്സ് BENEFITS ഉം ഒന്നും പ്രത്യേകം MENTION ചെയ്തില്ല എന്നേയുള്ളൂ ...അതൊക്കെ ആ LEAF LETS ല്‍ ഉണ്ട്

"ഡോക്ടര്‍ ആലോചിച്ചു എന്നെ ഒന്ന്‍ RING ചെയ്യൂ " ലലനാമണി മോഴിന്ഹു .മെല്ലെ യാത്രയായ്

അപ്പോള്‍ സുഹൃത്ത് അകത്തേക്ക് വന്നു.പുറത്ത് കിടക്കുന്ന ഇന്‍ഡിക്കയില്‍ ചാരി നിന്ന് അവരെ  നോക്കി നിന്നു ..

"എന്തുവാടെ ഞായറാഴ്ച ദിവസം ഒരു ആന്റിയുമായി ചര്‍ച്ച "

"ഒന്നും ഇല്ല ,ബാങ്ക് ഇല്‍ നിന്നാണ് ",ഞാന്‍ പറഞ്ഹു

"ഞാന്‍ കഴിഞ്ഞ കൊല്ലം ഒരു 2 LAKH പേര്‍സണല്‍ ലോണ്‍ എടുത്തു കുറെ GADGETS വാങ്ങി ..ഇന്നലെയാണെങ്കില്‍,ഇത് വരെ  കൃത്യമായി അടച്ചതിനു INCENTIVE ആയി ബാങ്ക് എനിക്ക് 3LAKHS വരെയുള്ള ലോണ്‍ ഒരു VERIFICATION ഉം കൂടാതെ ALLOT ചെയ്യാം എന്ന് പറഞ്ഞു MANAGER വിളിച്ചിരുന്നു.

"നമുക്ക് ആവശ്യമുണ്ടെങ്ങില്‍ നമ്മള്‍ ലോണിനു അപേക്ഷികുകയല്ലേ ? ബാങ്ക് നമ്മളെ വിളിച്ചു LOAN തരുന്നതെന്തിനു ?"

"നമ്മുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ബാങ്ക് ലോണ്‍ തരും .ഇപ്പോള്‍ തന്നെ ഈ" തെണ്ടിക്ക " കാറിനു പകരം പുതിയ ഒന്ന് വാങ്ങാം...അത് ആവശ്യമല്ലേ ?"

ഞാന്‍ ഒന്നാലോചിച്ചു

"ഇത് കൊടുത്തു ,കുണ്ടി ഉള്ള ഒരു വണ്ടി വാങ്ങെടാ..കാര്‍ഷിക ലോണ്‍ എന്ന് പറഞ്ഞു പെടക്ക്, നിസ്സാര പലിശയെ വരൂ...ഒക്കെ ഞാന്‍ റെഡി ആക്കാം ."

വെയില് മൂത്ത് തുടങ്ങി .ഞങ്ങള്‍ മെല്ലെ വീട്ടിനുള്ളില്‍ കയറി.കസേര യില്‍ ഇരുന്നതും ടി.വി on ചെയ്തു

"എടാ ഈ പഴഞ്ചന്‍ കുണ്ടിയുള്ള ടി.വി മാറ്റി ,കുണ്ടിയില്ലാത്ത ഒരു T.V വാങ്ങിക്കൂടെ L .E .D യോ L .C .D യോ എന്താന്ന് വെച്ചാല്‍ ?”

 

ഇവന്‍ പഠിക്കുന്ന കാലം തൊട്ടേ ഇങ്ങനാണ് .ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക്….

"എടാ കല്യാണം കഴിഞ്ഞു നിന്റെ ഭാര്യ ആദ്യമായി ഈ വീട്ടില്‍ താമസിക്കാന്‍ വരുകുകയല്ലേ .‍ ഇത് കണ്ടാല്‍ പിന്നെ നിന്നെ എന്തിനു കൊള്ളാം "

മൂടല്‍പ്പം തള്ളി നില്കുന്നു എന്നല്ലാതെ ഭാര്യ പിണങ്ങി പോകാന്‍ മാത്രം ഈ ടി.വിക്ക് എന്ത് കുഴപ്പം ?.

"നീ വരുന്നോ .ഈ ആഴ്ചത്തെ ഒരേയൊരു ഞായരഴ്ച അല്ലേ PARK രാജധാനിയില്‍ നിന്ന് രണ്ടു സ്മാള്‍ വീശാം. പോണ പോക്കിന് SONY യില്‍ കയറി L C D T V നോക്കാം .നമ്മള്‍ക്കു 0% finance scheme ഒപ്പിക്കാം ..വെറുതേ തരുന്നത് പോലെയല്ലേ . "

"നീ വിട്, വയറ്റിളക്കം പിടിച്ചു tinidazole കഴിക്കുനുണ്ട്.ലവനും സ്മാളും കൂടി ശരിയാവില്ല."

അവന്‍ ഇറങ്ങാന്‍ തുടങ്ങി .

"അല്ല ,കുണ്ടിയുള്ള കാറും കുണ്ടിയില്ലാത്ത ടി.വി യും വാങ്ങി കാശു തീര്‍ത്താല്‍ ആ പറഞ്ഞ സമാനം ഒന്നിറക്കി വെച്ച് വിശ്രമിക്കാന്‍ ഒരു വീട് വേണ്ടേ ,അതിനു എവിടെ പോകും "

"ലോണ്‍ എടുക്കുക,ലോണ്‍ അടക്കുക .വേണമെങ്ങില്‍ ഇടയ്ക്കു നീ ചത്താല്‍ ആ ലോണുകള്‍ നിന്റെ ഭാര്യക്കും പിള്ളേര്‍ക്ക് ഉം ബാദ്യതയാകാതെ നിന്നോടൊപ്പം ഒടുങ്ങുന്ന scheme ഉണ്ട്.കാശു വേറെ കൊടുത്താല്‍ മതി."

അവന്‍ സ്ഥലം വിട്ടു ....

 

 

 

 

 

Thursday, February 21, 2013

അല്പം ആത്മീയം (2)

അല്പം ആത്മീയം (2) പിറ്റേന്നു രാവിലെ 8.30 ക്കു കാന്റീനില്‍ എത്തി .അപ്പോളേക്കും പതിവ് പോലെ പൊറോട്ടയും മീങ്കറിയും റെഡി ആയിട്ടുണ്ടയിരിന്നു . ജീവിതകല കോഴ്സ് കഴിയുന്നത് വരെ മത്സ്യം ,മാംസം തുടങ്ങിയവ ഒഴിവാക്കാന്‍ പറഞ്ഞിട്ടുണ്ട്

. ************ “മനുഷ്യന്‍ പൂര്ണസസ്യഭുക്കാവുന്നത്‌ പോലെ പ്രകൃതിവിരുധമായി ഒന്നും ഇല്ല .അതു പുലിയോട് മിശ്രഭുക്കവാന്‍ ആവശ്യപ്പെടുന്നത് പോലെയാണ് “.സുഹൃത്ത്‌ രണ്ടു പൊറോട്ടയും മീന്‍ കറിയും പറഞ്ഞു .ഒരു ബീഫ് കൂടി എന്ന് waiter പ്രഭാകരേട്ടന്‍ പോണ പോക്കിന് ഒരു അമേണ്ട്മെന്റും അവതരിപിച്ചു .ബീഫ്‌ നീയും കൂടി ഷെയര്‍ ചെയ്യണം ..എന്നവശ്യപെട്ടു.ഞാന്‍ പുണ്യപാദനെ യോര്ത്തു ഒരു നിമിഷം ഒരു വിഷാദയോഗത്തിനു അടിപ്പെട്ടെങ്ങിലും ആവി പാറുന്ന പാത്രം കണ്ടതും കര്മാനിരതനായി അപ്പോള് surgery professor കാന്റീനില്‍ എത്തി .ഒരു നിമിഷം പൊറോട്ട യിലേക്കു കണ്ണോടിച്ചു ഉടന്‍ സ്വതസിദ്ധമായ ശൈലിയില്‍ തുടങ്ങി

 ********** "പണ്ടൊരു നമ്പൂതിരി മലപ്പുറത്തെത്തി ..അയാളുടെ ചെരുപ്പ് പൊട്ടിപോയി ,പല കടകളില്‍ കയറി ഇറങ്ങിയിട്ടും പാകത്തിന് ചെരുപ്പ് കിട്ടിയില്ല ഒടുവില്‍ ഒരു തട്ടുകടയില്‍ പൊറോട്ട അടിക്കുനത് കണ്ടു .ഉടനെ രണ്ടു പൊറോട്ട വാങ്ങി ഓരോ വള്ളിയും കെട്ടി അത് കാലില്‍ ഇട്ടു .രണ്ടുമൂന്നു മാസത്തേക്ക് അത് പൊട്ടിയില്ല പോലും .


" കഥ കേട്ടതും പൊറോട്ട ദഹിച്ചു ,പിന്നെ താമസം വിന ജീവിതകല പഠിക്കാന്‍ ക്ലാസ്സിലേക്ക് നീങ്ങി .പോകുന്ന പോക്കിന് tumour marker എന്ന് പരക്കെ അറിയപ്പെടുന്ന ശശിയെ കണ്ടു(sasi ഉണ്ടെങ്കില്‍ അതിനര്ഥംക പരിസരത്ത് എവിടെയോ സ്ത്രീ സാന്നിധ്യം ഉണ്ട് എന്നത്രെ .അങ്ങനെ വന്ന പേരാണ് ). "എന്തുവാടെ ,ഇങ്ങനെയൊക്കെ മതിയോ ജീവിതം ഒക്കെ ഒന്ന് നന്നാക്കി കൂടെ ..പോരുന്നോ " ശശി ചിരിച്ചു സമരത്തിനു മുദ്രാവാക്യം വിളിച്ചുകൊടുക്കുന്ന സമയത്ത് "ദിഗന്തങ്ങള്‍ കുലുങ്ങട്ടെ " എന്നതിന് പകരം "നിതംബങ്ങള്‍ കുലുങ്ങട്ടെ "എന്ന് വിളിച്ചു കൊടുത്ത ആളാണ് .അന്നത് പെണ്ണുങ്ങള്‍ അടക്കം ഏറ്റു വിളിച്ചു . "ഞാന്‍ ഇല്ല ..പോയി വരൂ ..സുലഭ് ശൊവുചാലയ് " നല്ലത് വരട്ടെ എന്നതിന് ശശിയുടെ സംസ്ക്രുതമാണ്‌ .


 അന്ന് സെറ്റപ്പ് കുറച്ചു മാറ്റം ഉണ്ട്.പുണ്യപാദ ഹരിശങ്കര്‍ ജിയുടെ ശബ്ദം കാസെറ്റ് ഇടും .നല്ല സ്ത്രൈണത നിറഞ്ഞ സ്വരം ..പുണ്യപാദന്‌ കാസെറ്റില്‍ സോ എന്നു പറയുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കുക .മം എന്നു പറയുംബോള്‍ പുറത്തേക്കുവിടുക . ഒരു പ്രത്യേക താളക്രമത്തിലും വേഗത്തിലും ആണ് ഇത് പറയുക .ആ താളക്രമം പരമ പൂജ്യ ഹരിശങ്കര്ജിു കുട്ടിക്കാലത്ത് നമ്മളെ പ്പോലെ ലൌകിക പ്രാണിയായിരുന്ന കാലത്ത് നിലാവുള്ള ഒരു രാത്രി കവുങ്ങിന്റെയോ മറ്റോ ചോട്ടില്‍ കിടന്നുറങ്ങിയപ്പോള്‍ മനസ്സില്‍ ഉരുള്പൊചട്ടിയതാണ് .ഉടന്‍ ഗുരുജി ചാടി എണീറ്റ് ഓര്ത്തെ്ടുത്തു .പിന്നീട്അതിനു ശേഷം വര്ഷ്ങ്ങളുടെ തുടര്ച്ചായായ മനനതിലൂടെയാണ് ത്രിശൂലക്രിയ രൂപീകരിച്ചത്…എല്ലാം നമ്മുടെ ഭാഗ്യം.. ശിഷ്യന്‍ സാദാപൂജ്യന്‍ പറഞ്ഞു ." ഇത് കുറച്ചു സമയം നീണ്ടു നില്ക്കും .അത് കഴിഞ്ഞു ചിരിക്കാനോ കരയാനോ തോന്നിയാല്‍ തുറന്നു ചിരിക്കുക ,തുറന്നു കരയുക " ************* അനന്തരം കാസെറ്റ് ഓണ്‍ ആയി

 സോ))))))))) [ഉംoo oooooo -ശ്വാസം ] മംംംംമ്മ് [ഹ്ഹ്ഹ്ഹ്ഹ്ഹ്-ഉച്വാസം ] ഇങ്ങനെ നാലഞ്ചു സൈക്കിള്‍ പിന്നെ അതിദ്രുതം പേ പിടിച്ച മട്ടില്‍ സോ മം സോ മം സോ മം [ഉം ഹ് ഉം ഹ് ഉം ഹ്ഉം ഹ്] പിന്നെ വീണ്ടും വിളംബം ,അതിവിളംബം ഇടകലര്ത്തി ദ്രുതം sooooooooo maaaaaaaaaam so mam so mam ഇങ്ങനെയിതു തുടര്നു

 . സുഹൃതാകട്ടെ ഞാന്‍ കോണ്ടം ലാല്‍ സ്വമിയാണെന്ന് പറഞ്ഞു സോ മം എന്ന അതെ മട്ടില്‍ കോ )))) ണ്ടംooooooo കോ ണ്ടം എന്ന് പറഞ്ഞു നീട്ടിയും കുറുക്കിയും ശ്വാസോച്ച്വാസം നടത്തുന്നു.ഞാന്‍ പക്ഷെ എന്തെങ്ങിലും അനിര്വചചനീയമായ ആത്മീയാനുഭൂതി ഇതിനോടുവില്‍ തടഞ്ഞാലോ എന്ന പ്രതീക്ഷയില്‍ സോമത്തിനനുസരിച്ചു ശ്വാസോച്ച്വാസം നടത്തി .വകുപ്പുമേധാവികളും ,കൃപ കൂടാതെ പീഡിപ്പിക്കുന്ന ദന്‌ഡ പാണികളും എന്ന് വേണ്ട ശ്വാസമുള്ള എല്ലാവരും അതെ പ്രതീക്ഷയില്‍ മുറുക്കിയും മുക്കിയും സോമ തോടോപ്പിച്ചു വായു എടുക്കുന്നു….. പുറത്തേക്കു വിടുന്നു ... കുറെ കഴിന്നപ്പോള്‍ തല പെരുക്കാന്‍ തുടങ്ങി ..കൈ കാലുകള്‍ തരിക്കാന്‍ തുടങ്ങി

..അപ്പോളും സോ മം തുടര്ന്ന് കൊണ്ടിരുന്നു .ഒടുവില്‍ സാദാപൂജ്യന്‍ ഇനി നിങ്ങള്ക്ക് നീണ്ട് നിവര്ന്നു കിടക്കാം എന്ന് അരുള്‍ ചെയ്തു.. നീണ്ടു നിവര്ന്നു നിലത്തു , നിശബ്ദം , നിര്വാ ണം ......ഒന്ന് രണ്ടു പേര്‍ ചിരിക്കുനുണ്ട് ..

.' നിങ്ങള്ക്ക് എന്ത് തോന്നുന്നു ."മുട്ട് കാല് മടക്കി ഈ പരമപൂജ്യന്റെ മര്മം നോക്കി കയറ്റാന്‍ തോന്നുന്നു "ഞാന്‍ മുറുമുറുത്തു .

 "അങ്ങനെ ചെയ്താല്‍ പണ്ടാരോ പറഞ്ഞത് പോലെ ഞാന്‍ പഴയ കോഴി കള്ളന് വാസുവാണെ ,ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞു ഇങ്ങേര്‍ ഒള്ള പ്രാണനും കൊണ്ടോടും " സുഹൃത്ത്‌ കോണ്ടോം ലാല്‍ സ്വാമികള്‍ മൊഴിന്ന്ഹു “നാളെയാണ് ത്രിശൂല ക്രിയ .വരാതിരിക്കരുത് .വരാതിരുന്നാല്‍ ഈ രണ്ടു ദിവസം വന്നത് കൊണ്ട് ഒരു ഫലം ഉണ്ടാവുകയില്ല” .അപ്പോള്‍ ത്രിശൂല ക്രിയ കൂടി പഠിച്ചാലേ ജീവിത കല ശരിക്ക് പഠിയൂ ... ********************************************

 പിറ്റെന്ന്നു നേരം കട്ടയ്ക്ക് വെളുക്കുവോളം ഉറങ്ങി .കുറെ കഴിഞപ്പോള്‍ ഉണര്ന്നു .ഇന്ദ്രിയസുഖമുള്ള കാഴ്ച്ചകള്‍ ,കേള്വിനകള്,ജീവിതം..അതിലേക്കു ‍ ത്രിശൂലം കയറ്റണ്ട

Friday, January 11, 2013

അല്പം ആത്മീയം

വര്ഷംങ്ങള്ക്ക് മുന്പാ ണ്‌ .... ചെറുപ്പത്തിന്റെ അതിപ്രസരം ഇന്ദ്രിയ സുഖം പകരുന്ന കാഴ്ചകള്‍ ,കേള്വി കള്‍ ,കര്മ്മ.ങ്ങള്‍ ജീവിതം അവിഘ്നസുന്ദരം ഒഴുകുമ്പോള്‍ ഒരുദിവസം സുഹൃത്ത്‌ വാതില്കല്‍ പ്രത്യക്ഷപ്പെട്ടു . "ഡാ .ജീവിതകല ..basic course നമ്മുടെ കോളേജ്ല്‍ വരുന്നു ."സംഭവം തന്നെ ..പൂജ്യ പൂജ്യ പരമപൂജ്യ ശ്രീ പദ്മപാദ ഹരി ശങ്കര്‍ ജി കണ്ണൂരിലെ കശുവണ്ടിതോട്ടത്തില്‍ നില കൊള്ളുന്ന നമ്മുടെ മെഡിക്കല്‍ കോളേജ് ല് വരുന്നുവെന്നോ . "ശങ്കര്ജി‍ക്ക് ഇവിടെ വരാനല്ലേ നേരം ...coursel advanced ഡിഗ്രി ഉള്ള authorized trainee ..അതു തന്നെ ഒപ്പിക്കാന്‍ ഞങ്ങള്‍ പെട്ട പാട് ...മൂന്ന്‌ ദിവസത്തെ പരിപാടിയാണ് ..വരാതിരിക്കരുത്‌ .." 500 രൂപയുടെ രസീതും എഴുതി അങ്ങേരു സ്ഥലം വിടാനോരുങ്ങി ദൈവമേ ആ കാശിനു ഇന്ദ്രിയസുഖം ലഭിക്കുന്ന എന്തോരം കാര്യങ്ങള്‍ ചെയ്യാം. "എടാ ശങ്കര്ജിു ആള്‍ ദൈവമൊന്നുമല്ല .ശരീരം ശക്തിപെടുത്താന്‍ gyml പോകുന്നതുപോലെ മനസ്സിന് ബലം കിട്ടുന്ന gym .ഒരിക്കല് പോയാല്‍ നീ എന്നും പോകും .ഇപ്പോള്‍ ഞാന്‍ എവിടെ കോഴ്സ് ഉണ്ടെങ്ങിലും പോകും " .അത് ശരി .ആള്‍ ദൈവമല്ല, അപ്പോള്‍ ശിവലിംഗം തുപ്പില്ല . "സത്സംഗം ,ego breaking ,ത്രിശൂല ക്രിയ ..കുറെ പരിപാടിയുണ്ട് .മൂന്നു ദിവസത്തെ ക്ലാസ്സ്‌ കഴിയുമ്പോള്‍ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറും " സത്സംഗം അല്ലെ ബലാല്സംbഗം ഒന്നും അല്ലല്ലോ . പോയി നോക്കാം .എന്നാലും 500 രൂപ ....... **************** നിലത്തിരുന്നു സ്വന്തം കാലു രണ്ട്‌ കൈ കൊണ്ടും ഒരു കുഞ്ഞിനെയെന്ന പോലെ വാരിയെടുക്കുക .എന്നിട്ട് കുഞ്ഞിനെ ഉറക്കാനെന്ന പോലെ ആട്ടുക .മറ്റെല്ലാം മറന്നു താലോലിച്ചു താരാട്ടുക ..സ്വന്തം കാലിനെ .. ഇതാണ് ആദ്യ പരിപാടി .h.o.d യും പ്രോഫെസ്സെരും എല്ലാം കാല് താരാട്ടുന്നു .ഈഗോ മഞ്ഞു കട്ട പോലെ ഉരുകിന്നില്ലേ .ക്ലാസ്സെടുകുന്നആളുടെ ചോദ്യം ."എന്താടാ ഇത് "ഞാന്‍ നിര്ബ ന്ദ്ധി ച്ചു വിളിച്ചു കൊണ്ട് വന്ന സുഹൃത്ത്‌ അക്ഷമനായി .പുള്ളി അങ്ങനെയാണ് .പെട്ടെന്ന് കോപം വരും .എതായാലും സംഗതി ഇരമ്പുന്നുണ്ട് ഇനിയുള്ളതു നല്ല രസമാണ് .ഒരു മുന്തിരി വായിലിടുക ..കടിക്കാനോ ചവക്കാനോ പാടില്ല .വായിലിട്ടു കറക്കുക .കുറെയേറ സമയം കറക്കുക .കറക്കികൊന്ടെയിരിക്കുക .കടിക്കരുത് ,ചവക്കരുത് ...ഇവിടെ എഴുതാന്‍ കൊള്ളാത്ത ഒരു ഉപമ എന്റെ സുഹൃത്ത്‌ പറഞ്ഞു . നിത്യജീവിതത്തിലെ തിരകുകള്‍ കിടയില നമ്മുക്ക് നഷ്ടപെടുന്നത് എന്ത് എന്നോര്മിപ്പികാന്‍ ആണ് ഈ കളി . ഈ കളികള്‍ പരമ പൂജ്യന്‍ സ്വയം രൂപപെടുതിയതാണോ ആവോ ,,,ഇതുപോലെ രസകരമായ കളികള്‍ വേറെയുമുണ്ടോ എന്ന് ചിത്രത്തില്‍ mohanlalചോദിച്ചത് പോലെ ... അത് കഴിഞ്ഞു 2 പേരുള്ള ചെറു സംഘംങള്‍ ആകുക .സുഹൃത്ത് ക്കളെ പോലെ 10 മിനിറ്റ് തുറന്നു സംസാരിക്കുക ..എനിക്ക് കിട്ടിയത് ഉഗ്രപ്രതാപിയായ ഒരു professor എയാണ് .അങ്ങേരോട് സുഹൃത്തിനെ ‌ പ്പോലെ സംസാരിക്കുവാനോ ..അപ്പനെ കേറി ഔസേപ്പേട്ടാ ..എന്ന് വിളിക്കുന്നത്‌ പോലെ ,ഏതായാലും ജീവിത കല പഠിക്കാന്‍ അല്ലെ ..പക്ഷെ അതൊന്നും വേണ്ടിവന്നില്ല ...പുതുതായി വന്ന,വിദ്യാര്ത്ഥികളുടെ ആരാധനാപാത്രം അയ ചെറുപ്പകാരനായ cardiologistnu BP നോക്കാന്‍ പോലും അറിയില്ല എന്നും എല്ലാം ഷോ ആണെന്നും ഈ superspecialisationല്‍ ഒന്നും കാര്യം ഇല്ല ഒക്കെ അങ്ങേരു പറഞന്‍ കഴിന്നപ്പോലെക്കും സമയം അവസാനിച്ചു .അങ്ങേരുടെ മുഖത്ത് 10 മിനിറ്റ് ഇത്ര പെട്ടെന്ന് തീര്നത്തിലുള്ള നിരാശ നിഴലിച്ചു .. അതോടെ അന്നത്തെ ജീവിതകലഅഭ്യാസം അവസാനിച്ചു ,നാളെ ചില ശ്വാസവ്യായാമങ്ങളാണ് ,വരാതിരിക്കരുത് .സാദാപൂജ്യന്‌ പറന്ന്ഹു (...........തുടരും)

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...