Friday, January 11, 2013
അല്പം ആത്മീയം
വര്ഷംങ്ങള്ക്ക് മുന്പാ ണ് ....
ചെറുപ്പത്തിന്റെ അതിപ്രസരം
ഇന്ദ്രിയ സുഖം പകരുന്ന കാഴ്ചകള് ,കേള്വി കള് ,കര്മ്മ.ങ്ങള്
ജീവിതം അവിഘ്നസുന്ദരം ഒഴുകുമ്പോള് ഒരുദിവസം സുഹൃത്ത് വാതില്കല് പ്രത്യക്ഷപ്പെട്ടു .
"ഡാ .ജീവിതകല ..basic course നമ്മുടെ കോളേജ്ല് വരുന്നു ."സംഭവം തന്നെ ..പൂജ്യ പൂജ്യ പരമപൂജ്യ ശ്രീ പദ്മപാദ ഹരി ശങ്കര് ജി കണ്ണൂരിലെ കശുവണ്ടിതോട്ടത്തില് നില കൊള്ളുന്ന നമ്മുടെ മെഡിക്കല് കോളേജ് ല് വരുന്നുവെന്നോ .
"ശങ്കര്ജിക്ക് ഇവിടെ വരാനല്ലേ നേരം ...coursel advanced ഡിഗ്രി ഉള്ള authorized trainee ..അതു തന്നെ ഒപ്പിക്കാന് ഞങ്ങള് പെട്ട പാട് ...മൂന്ന് ദിവസത്തെ പരിപാടിയാണ് ..വരാതിരിക്കരുത് .."
500 രൂപയുടെ രസീതും എഴുതി അങ്ങേരു സ്ഥലം വിടാനോരുങ്ങി
ദൈവമേ ആ കാശിനു ഇന്ദ്രിയസുഖം ലഭിക്കുന്ന എന്തോരം കാര്യങ്ങള് ചെയ്യാം.
"എടാ ശങ്കര്ജിു ആള് ദൈവമൊന്നുമല്ല .ശരീരം ശക്തിപെടുത്താന് gyml പോകുന്നതുപോലെ മനസ്സിന് ബലം കിട്ടുന്ന gym .ഒരിക്കല് പോയാല് നീ എന്നും പോകും .ഇപ്പോള് ഞാന് എവിടെ കോഴ്സ് ഉണ്ടെങ്ങിലും പോകും " .അത് ശരി .ആള് ദൈവമല്ല, അപ്പോള് ശിവലിംഗം തുപ്പില്ല .
"സത്സംഗം ,ego breaking ,ത്രിശൂല ക്രിയ ..കുറെ പരിപാടിയുണ്ട് .മൂന്നു ദിവസത്തെ ക്ലാസ്സ് കഴിയുമ്പോള് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറും "
സത്സംഗം അല്ലെ ബലാല്സംbഗം ഒന്നും അല്ലല്ലോ . പോയി നോക്കാം .എന്നാലും 500 രൂപ .......
****************
നിലത്തിരുന്നു സ്വന്തം കാലു രണ്ട് കൈ കൊണ്ടും ഒരു കുഞ്ഞിനെയെന്ന പോലെ വാരിയെടുക്കുക .എന്നിട്ട് കുഞ്ഞിനെ ഉറക്കാനെന്ന പോലെ ആട്ടുക .മറ്റെല്ലാം മറന്നു താലോലിച്ചു താരാട്ടുക ..സ്വന്തം കാലിനെ .. ഇതാണ് ആദ്യ പരിപാടി .h.o.d യും പ്രോഫെസ്സെരും എല്ലാം കാല് താരാട്ടുന്നു
.ഈഗോ മഞ്ഞു കട്ട പോലെ ഉരുകിന്നില്ലേ .ക്ലാസ്സെടുകുന്നആളുടെ ചോദ്യം ."എന്താടാ ഇത് "ഞാന് നിര്ബ ന്ദ്ധി ച്ചു വിളിച്ചു കൊണ്ട് വന്ന സുഹൃത്ത് അക്ഷമനായി .പുള്ളി അങ്ങനെയാണ് .പെട്ടെന്ന് കോപം വരും .എതായാലും സംഗതി ഇരമ്പുന്നുണ്ട്
ഇനിയുള്ളതു നല്ല രസമാണ് .ഒരു മുന്തിരി വായിലിടുക ..കടിക്കാനോ ചവക്കാനോ പാടില്ല .വായിലിട്ടു കറക്കുക .കുറെയേറ സമയം കറക്കുക .കറക്കികൊന്ടെയിരിക്കുക .കടിക്കരുത് ,ചവക്കരുത് ...ഇവിടെ എഴുതാന് കൊള്ളാത്ത ഒരു ഉപമ എന്റെ സുഹൃത്ത് പറഞ്ഞു .
നിത്യജീവിതത്തിലെ തിരകുകള് കിടയില നമ്മുക്ക് നഷ്ടപെടുന്നത് എന്ത് എന്നോര്മിപ്പികാന് ആണ് ഈ കളി .
ഈ കളികള് പരമ പൂജ്യന് സ്വയം രൂപപെടുതിയതാണോ ആവോ ,,,ഇതുപോലെ രസകരമായ കളികള് വേറെയുമുണ്ടോ എന്ന് ചിത്രത്തില് mohanlalചോദിച്ചത് പോലെ ...
അത് കഴിഞ്ഞു 2 പേരുള്ള ചെറു സംഘംങള് ആകുക .സുഹൃത്ത് ക്കളെ പോലെ 10 മിനിറ്റ് തുറന്നു സംസാരിക്കുക ..എനിക്ക് കിട്ടിയത് ഉഗ്രപ്രതാപിയായ ഒരു professor എയാണ് .അങ്ങേരോട് സുഹൃത്തിനെ
പ്പോലെ സംസാരിക്കുവാനോ ..അപ്പനെ കേറി ഔസേപ്പേട്ടാ ..എന്ന് വിളിക്കുന്നത് പോലെ ,ഏതായാലും ജീവിത കല പഠിക്കാന് അല്ലെ ..പക്ഷെ അതൊന്നും വേണ്ടിവന്നില്ല
...പുതുതായി വന്ന,വിദ്യാര്ത്ഥികളുടെ ആരാധനാപാത്രം അയ ചെറുപ്പകാരനായ cardiologistnu BP നോക്കാന് പോലും അറിയില്ല എന്നും എല്ലാം ഷോ ആണെന്നും ഈ superspecialisationല് ഒന്നും കാര്യം ഇല്ല ഒക്കെ അങ്ങേരു പറഞന് കഴിന്നപ്പോലെക്കും സമയം അവസാനിച്ചു .അങ്ങേരുടെ മുഖത്ത് 10 മിനിറ്റ് ഇത്ര പെട്ടെന്ന് തീര്നത്തിലുള്ള നിരാശ നിഴലിച്ചു ..
അതോടെ അന്നത്തെ ജീവിതകലഅഭ്യാസം അവസാനിച്ചു ,നാളെ ചില ശ്വാസവ്യായാമങ്ങളാണ് ,വരാതിരിക്കരുത് .സാദാപൂജ്യന് പറന്ന്ഹു
(...........തുടരും)
Subscribe to:
Posts (Atom)
മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്റ്റേറ്റിലെ മാഞ്ചുവട്ടിൽ ക...
-
വെട്ടാ... പിടിയാ പകൽ മൂക്കുമ്പോഴേക്ക് ഫ്ലാറ്റുകളിൽ എല്ലാരും ഒഴിയും.. അധികനാൾ മുമ്പല്ലാതെ പിറന്ന കുഞ്ഞുങ്ങൾ ബാക്കിയാവും...
-
തട്ടിപ് പോസ്റ്റുകളുടെ" ഷെയർ" മാർക്കറ്റ് നവ മാധ്യമങ്ങളും ആരോഗ്യതട്ടിപ്പ് പോസ്റ്റുകളും ഫ്രൂട്ടി ജ്യൂസ് കമ്പനിയുടെ ഒരു തൊഴില...
-
Half of us are blind, few of us feel, and we are all deaf പ്രശസ്തമായ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ നിന്ന് തിരിച്ചെത്തിയ സു...