Tuesday, September 15, 2015

ഇന്നലെ ആശുപത്രിയിൽ ഇരിക്കുമ്പോൾ പുറത്തു അട്ടഹാസം ,പോർവിളി
ആശുപത്രിയിൽ വല്ലപ്പോഴും ജനങ്ങളുടെ ഉടചു വാർകലും പൊളിച്ചടുക്കലും ഉള്ളതാണ് .ഒരു വിഭാഗം ഡോക്ടര്മാരുടെ സമരവും നടക്കുന്നു ..ഇത്തരം സന്ദർഭങ്ങളിൽ പണ്ടൊരു ഗുരുനാഥൻ പറഞ്ഞു തന്ന " control of the gates”ആണ് മുഖ്യം .സിംപിളും പവർഫുള്ളും ആയ ഭാഷയിൽ പറഞ്ഞാൽ ഇറങ്ങി ഓടാനുള്ള കതകു കണ്ടു വക്കുക ..
പക്ഷെ ഇതതല്ല ..ചീട്ടിന് queue നിൽകുന്ന പെണ്കുട്ടിയെ കുറെ നേരമായി ഒരു യുവാവ് ദുരർത്ഥത്തിൽ നോക്കി എന്നാരോപിച്ച് ഒരു നവവൃദ്ധൻ ,എഴുപതു വയസ്സൊകെ കാണും ഒരു യുവാവിനെ മർധിചു എന്നതാണ് വിഷയം .കൊച്ചുമോൾ കരയുന്നു .തല്ലു കൊണ്ട യുവാവ് രോഷം സഹിക്കാതെ ചീറുന്നു.കണ്ടു നിൽകുന്നവർ പതിവിനു വിരുദ്ധമായി യുവാവിന്റെ ഭാഗമാണ് കൂടുതൽ പറയുന്നത് .ഒന്ന് കാര്യം അന്വേഷിചിട്ട് വേണ്ടേ അടിക്കാൻ എന്നൊക്കെ അവര് പറയുന്നുണ്ട് .എന്തോ ധാരണപിശക് പറ്റിയതാണെന്ന് തോന്നുന്നു . ഒറ്റപെട്ടു പോയ വൃദ്ധൻ യുവാവിന്റെ മുന്നില് കുനിഞ്ഞു നിന്ന് മാപ്പ് പറയുന്നു .മോള് പറഞ്ഞപ്പോൾ ഒന്നും നോക്കാതെ തല്ലി ..വയസ്സായതല്ലേ എന്നോർത്ത് ക്ഷമിക്കു .ഇനി എന്നെ തിരിച്ചു തല്ലിയാൽ നിങ്ങളുടെ ദേഷ്യം തീരുമെങ്കിൽ തല്ലിക്കോ ..
ഇതെന്തു ഏർപ്പാട് സ്ത്രീ വിഷയം ആരോപിച്ചു തല്ലി നാണം കെടുത്തി തെറ്റ് പറ്റിയെന്നു പറഞ്ഞാൽ മതിയോ .എന്നാലും ആ ജനങ്ങള്ക് മുൻപിൽ വച്ച് അപ്പോൾ തന്നെ മാപ്പ് പറഞ്ഞില്ലേ .ഒത്തു തീര്പായി എന്ന് കരുതി നടക്കാൻ തുടങ്ങുമ്പോൾ യുവാവ് ആ ഓഫർ ഏറ്റെടുകുന്നു
"തിരിച്ചു തല്ലിയാൽ തന്നെയേ തീരൂ"
അനന്തരം ആ വൃദ്ധൻ അടി ഏറ്റ് വാങ്ങാൻ തയ്യാറായി നില്ക്കുകയും അവിടെ ആ കാഴ്ച കാണാൻ കൂടി നിന്ന കാഴ്ചക്കാർക്ക് മുൻപിൽ വച്ച് യുവാവ് വൃദ്ധനെ കൈ വീശി കരണതടിക്കുകയും ചെയ്തു .
നീതി നടപ്പായി എന്ന തൃപ്തിയിൽ പുരുഷാരം .
ഞാനൊരു ഗാന്ധിയനൊന്നും അല്ല .തടുക്കാനും ആവശ്യം വരുമ്പോൾ തൊടുക്കാനും തന്നെയാണ് വാസന . അടി കൊള്ളാതെ കരണം കാക്കുന്നതാണ് കരണത്തിന്റെ കാര്യത്തിൽ കരണീയം .പക്ഷെ മാപ്പ് പറഞ്ഞു കീഴടങ്ങിയ ഒരാളെ , മർധിക്കുന്ന ദൃശ്യം വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി .കുറച്ചു വര്ഷങ്ങള്ക്ക് മുൻപാണെങ്കിൽ ആരെങ്കിലും ആ യുവാവിനെ സാരമില്ല, പോട്ടെ എന്ന് പറഞ്ഞു മാറ്റുകയും ചെയ്തേനെ എന്ന് തോന്നുന്നു .
(രാവിലെ ഉണർന്നപ്പോൾ facebook dislike button കൊണ്ടുവരുന്നു എന്ന വാര്ത്ത .വളരെ നല്ലത് ,വെറുക്കുന്നു എന്നോ അനിഷ്ടം കാണിക്കുന്നു എന്നോ അർഥം ഒഴിവാക്കി ശക്തമായി വിയോജിക്കുന്നു എന്ന് അർത്ഥമുള്ള ഒരു വാക്ക് ഉപയോഗിക്കുമായിരിക്കും ..വാക്കിലെന്തെരികുന്നു ?))

    Comment

Monday, May 11, 2015

"സർ, White സർ
"
ഞാൻ തല പൊക്കി നോക്കി...
അയാൾ മുടിയിൽ കൈ വച്ച് മുന്നിലെ കണ്ണാടിയിൽ നോക്കാൻ പുരികം കൊണ്ട് ആംഗ്യം കാണിച്ചു...
കണ്ണാടികളിൽ തല, തറുതല, മറുതല അങ്ങനെ പ്രതിബിംബങ്ങളും അതിൻ്റെ പ്രതിബിംബങ്ങളും. ഒക്കതിലും വെളുപ്പിൻ്റെ ഉണർവ്വുകൾ ... മുൻപിൽ, പിൻപിൽ, വശത്ത്...
നനുത്ത വെളുപ്പ്, പൊടിഞ്ഞ വെളുപ്പ്...
ഇതിലെന്ത് അത്ഭുതപ്പെടാൻ എന്ന മട്ടിൽ നോക്കിയപ്പോൾ
"Colour Sir, Colour"
ഒറ്റ ചിറകിൽ ഓർമ പറന്നു.
കുഞ്ഞ് കസേരയിൽ തട്ടിട്ട് ഇരുന്ന് മുടി വെട്ടുമ്പോൾ പച്ചകുപ്പിയിലെ വെള്ളം തലയിലെമ്പാടും പീച്ചി തെറുപ്പിക്കുന്ന തണുപ്പിൻ്റെ നാക്കിൽ ഗ് ളൂക്കോസ് വെക്കുമ്പോഴത്തെ സുഖം മുതൽ ഇങ്ങോട്ടുള്ള മുടിവെട്ടനുഭവങ്ങൾക്കൊടുവിൽ മഞ്ഞ മുഖമുള്ള ഈ ഒറീസ കാരൻ പറയുന്നു
"മുടി നിറം പൂശാൻ കാലമായി ...
"
ഒന്നും പറഞ്ഞില്ല. അപ്പുറത്ത്
കൂടം പോലെയൊരു കവചത്തിൽ തല കയറ്റി അറബി ഇരിക്കുന്നു. ഉഴിച്ചിലിനോ പിഴിച്ചിലിനോ വന്നതാകും. ഉച്ചസ്ഥായിയിൽ വാങ്ക് മുഴങ്ങി. ഉടൻ റിമോട്ട് എടുത്ത് ടി.വി mute ചെയ്ത് അങ്ങേര് മുടി വെട്ട് തുടങ്ങി....
ഓർമയുറച്ച കാലത്തെ മുടി വെട്ടിൽ .. ഇടത്തെയറ്റത്തെ കണ്ണാടി പാളിയുടെ അറ്റത്ത് പുറം കാഴ്ചകൾ, സുകുമാരൻ്റെ പീടിക, മറുവശത്ത് രാഘവൻ്റെ പീടിക, രമേശൻറെ, രവിയുടെ പീടിക
പുറം കാഴ്ചയിൽ രസം പിടിക്കുമ്പോൾ ബാബുവേട്ടൻ മയമില്ലാതെ തല പിടിച്ച് തൻ്റെ ലാക്കിന് ഉറപ്പിച്ചു വെട്ട് തുടരും.. രമേശൻ്റെ കടയിൽ ഫോണുണ്ട്. മരണമൊക്കെ വിളിച്ചു പറഞ്ഞാൽ വാങ്ങാറില്ലെന്നു കേട്ടിട്ടുണ്ടു്... AC ഉള്ള മാരുതിയാണോ അതോ വാങ്ങിയിട്ട് AC കയറ്റുന്നതാണോ മെച്ചം എന്നൊക്കെ ബാർബർ ഷോപ്പിൽതർക്കം മൂക്കും.
ആയിടെയ്ക്കാണ് പൊടുന്നനെ ഒരു രാത്രിയിൽ വീട്ടിൽ ആൻറിന ഉയരുന്നത്.. ഇന്ദിരാ ഗാന്ധി മരിക്കുമ്പോഴോ പി.ടി.ഉഷയ്ക്ക് medal
നഷ്ടപ്പെട്ടപ്പോഴോ ഒന്നും അത് സംഭവിച്ചിട്ടില്ല... ആൻറിന കറങ്ങി. കാണുന്നുണ്ട് എന്ന സന്ദേശം ലഭിച്ചതും ചെറിയ മരത്തിൻ്റെ പൂളുകൾ ആൻറിനയ്ക്കും ബ്രായ്ക്കറ്റിനും ഇടയിലെയ്ക്ക് കയറ്റി അതുറപ്പിക്കപ്പെട്ടു . Hendez എന്നായിരുന്നു ടി.വി. യുടെ പേര്. KELTRONൻ്റെ പാലക്കാട് ഫാക്ടറിയിൽ വിദേശ നിർമിത ഭാഗങ്ങൾ assemble ചെയ്തു നിർമിക്കുന്നതാണെന്ന് കേട്ടു.തപ്പും തുടിയും ഗാന്ധി ദർശനവും ആയി മലയാളവും തെളിഞ്ഞു.. റേഡിയോ പോലെ tune ചെയ്താൽ പല സ്റ്റേഷനുകൾ ലഭിക്കുന്ന കാലം വരുമെന്നും അതിനാണ് ടി.വിയിൽ 13 ചാനലുകൾ എന്നും അച്ഛൻ പറഞ്ഞു. ഇപ്പോൾ തന്നെ നൂറോളം സ്റ്റേഷൻ ട്യൂൺ ചെയ്യാവുന്ന രാജ്യങ്ങൾ ഉണ്ടെന്ന് ഒരു സ്കൂൾ മാഷ് വീട്ടിൽ വന്നപ്പോൾ പറഞ്ഞു. ആ രാജ്യങ്ങളിൽ ജീവിതം എന്തു രസമായിരിക്കും എന്നാലോചിച്ചു.
ടി.വിയിൽ വല്ലപ്പോഴും ഒരു മലയാളം പടം ഞായറാഴ്ച ഉച്ചയക്ക് വരും. പൂമുഖം നിറഞ്ഞു കാഴ്ചക്കാർ.. അയൽക്കാർ.. അധികവും സ്ത്രീ ജനങ്ങൾ. സ്സ്... തുടങ്ങിയ സീൽക്കാരങ്ങളും ദുഷ്ടൻ, നന്നായി പോയി തുടങ്ങിയ ഇടപെടലുകളും അവർ നടത്തും. അധികവും അവാർഡ് വാങ്ങിയ ചിത്രങ്ങളായിരുന്നു.. ഇത്തരം ഇടപെടലുകൾക്ക് അവസരം കുറവ് . പോക്കുവെയിൽ എന്നൊരു പടം വന്നു.ബാലചന്ദ്രൻ ചുള്ളിക്കാട് ഷർട്ടിടാതെ അട്ടത്ത് നോക്കി ഇരിക്കും. പശ്ചാത്തലത്തിൽ ചൗരസ്യയുടെ flute. അതിനു ശേഷം ഉച്ചപ്പടം കാണാൻ ആളു കൂടിയില്ല.. ( ഉച്ചപ്പടം പ്രദർശിപ്പിക്കുന്ന ഒരു തീയേറ്റർ കവലയിൽ ആയിടെ തുടങ്ങി. യുവാക്കളും വൃദ്ധന്മാരും അവിടെ ഇടിച്ചു കയറി.)
പതിമൂന്നാഴ്ചയിൽ തീരുന്ന വല്ലാതെ മുഷിപ്പിക്കാത്ത പരമ്പരകൾ, ഗൃഹാതുരത്വ ത്തിൻെറ അന്യായമായ ആനുകൂല്യം മാറ്റി നിർത്തിയാലും രസകരമെന്ന് തന്നെ പറയാവുന്ന നുക്കഡ് പോലുള്ള പരിപാടികൾ ഡെൽഹിയിൽ നിന്നു... ഇവിടെങ്ങും വെടിമരുന്നിൻ്റെ മണമാണെന്നൊക്കെ pathos ഇട്ടു പറഞ്ഞു തുടങ്ങി വെടിമരുന്ന് ദുരന്തം റിപ്പോർട്ട് ചെയ്ത് ജോൺ ഉലഹന്നാൻ അതു വരെ കണ്ടു ശീലിച്ച ദൂരദർശൻ്റെ 'വിവേകത്തിൻ്റെ ഒരേ ഈണം' ഭംഗപ്പെടുത്തി. - 'വിവാദ വിഷയങ്ങളൊന്നും വാർത്തകളിൽ ഉൾപ്പെടുത്താതിരിക്കുക ' എന്നതാണ് Newട Policy എന്നു പ്രതികരണം പരിപാടിയിൽ ചോദ്യത്തിനുത്തരമായ് ദൂരദർശനു വേണ്ടി ശ്രീ കണ്ഠൻ നായർ നയം വ്യക്തമാക്കി.
മകൻ ഗാന്ധിയുടെ കാലത്ത് പീരങ്കിയും കള്ളപണവുമായ് ഇത്തരം വിവാദ വിഷയങ്ങൾ പെരുകി. ആകാശവാണി ഉത്തരേന്ത്യയിൽ കുട്ടികളുടെ പരിപാടിയിൽ പാട്ടു പാടാൻ പറഞ്ഞപ്പോൾ .ഗലി ഗലി മേം ഷോർഗുൽ ഹേം രാജീവ് ഗാന്ധി ചോർ ഹേ..എന്ന് പാടുന്ന അവസ്ഥ വന്നു. അതെന്നല്ല, ഒന്നും അന്തി ചർച്ചയ്ക്കെടുത്ത് ടി.വി.യിൽ ആ ചന്ദ്രതാരം ചർച്ച ചെയ്യപ്പെട്ടില്ല.
വെള്ളിയാഴ്ച രാത്രി 11 മണിയ്ക്ക് A സെർട്ടിഫിക്കറ്റ് കിട്ടിയ കലാമൂല്യമുള്ള ചിത്രങ്ങൾ സംപ്രേക്ഷണം ആരംഭിച്ചു. സദാചാരം ചാരമായില്ല. വികാരം വ്രണം പൊട്ടി ഒലിച്ചില്ല. വെള്ളിയാഴ്ചകളിൽ പല വീടുകളിലും കുട്ടി കൾ പഠനോത്സുകരായി..
സ്വകാര്യ ചാനലുകളുടെ കേരളത്തിലെ പിതൃത്വം ഏറ്റെടുത്ത് Asianet ആരംഭിച്ചു. ഏറെ കഴിയും മുമ്പ് പിതൃശൂന്യമായ ദൃശ്യ മാധ്യമപ്രവർത്തനത്തിൻ്റെ കേരളത്തിലെ പിതൃത്വം ഉറപ്പിച്ച് ഒരു സ്വകാര്യ ചാനൽ പത്മതീർതഥ കുളത്തിൽ ഒരു ഭ്രാന്തൻ ഒരു യുവാവിനെ മുക്കി കൊല്ലുന്ന തൽസമയ ദൃശ്യങ്ങൾ വാർത്തയ്ക്കൊപ്പം കാണിക്കുമെന്ന് Scroll വിട്ടു കൊണ്ടിരുന്നു..
വി.പി സിങ്ങ് അതിനിടെ ഞാൻ ജി', മോൻ ജി ഭരണം അവസാനിപ്പിച്ചു ഹൈസ്കൂൾ ദിനങ്ങളുടെ തുടക്കം ആനന്ദഭരിതമാക്കി. തുറന്ന ജീപ്പിൽ പഞ്ചാബ് മുഴുവൻ കറങ്ങി ഹീറോ ആയി. രഥം ഉരുണ്ടു.. ആ ഹീറോ പൊടുന്നനെ അപ്രത്യക്ഷനായി. മകൻ ഗാന്ധി കൊല്ലപ്പെട്ടു. പതിവു പോലെ ഒരു കൊലയുടെ സഹതാപത്തിൽ വീണ്ടും കോൺഗ്രസ് വന്നു
കാലക്രമം കുഴഞ്ഞു പോയാ.. തലയ്ക്ക് പുറത്തെ കോശങ്ങൾക് മാത്രമല്ലല്ലോ നര ?
"Sir,hair cut over!..colour..Colour...
what colour"
"Red Sir ,best Sir"
Red ഓ നന്നാകുമോ
വേണ്ട വെളുക്കെണ്ടത് വെളുക്കുകയും തെളിയേണ്ടത് തെളിയുകയും ചെയ്യട്ടെ
ഞാൻ എണീറ്റു. വഴിയിൽ നിറയെ വർണ വിളക്കുകൾ, വൻ കെട്ടിടങ്ങൾ, വഴിയരികിൽ മുഷിഞ്ഞ മുഖങ്ങൾ.... ഉഷ്ണകാറ്റ്

Wednesday, March 11, 2015

ഇന്നത്തെ ഇഡ്ഡലി ഒട്ടും ശാശ്വതം അല്ല ..."
ജഗദമ്മ യാണ് .എണ്ണ കറുപ്പിൽ പല്ലുകൾ തിളങ്ങി .രാവിലെ പോകാനുള്ളതാണ് . ശാശ്വതം അല്ലാത്ത മൂന്നിഡ്ഡലികൾകു മുൻപിൽ ഞാൻ മിഴിച്ചിരുന്നു .മറുപടിയെന്നോണം ജഗദമ്മ ഇഡ്ഡലിയിൽ വിരലാഴ്ത്തി തിരികെ എടുത്തു .മാവു മുഴുവൻ വിരലിൽ ഒട്ടി ഇരിക്കുന്നു.വേവ് പോരാത ഇഡ്ഡലിയിൽ സാമ്പാർ കോരി ഒഴിച്ചു .." .രൂക്ഷമായ രുചി…മൂന്നെണ്ണം അകത്താക്കി ഓടി .6.45 നു കോളേജ് വണ്ടി എത്തും .night കഴിഞ്ഞു ഭാര്യ എത്തുമ്പോൾ ഉച്ചയടുക്കും .അത് വരെ കുഞ്ഞ് ഉറങ്ങും,ഉണരും,മുട്ടിലോടും .
വിജയകാന്ത് അല്പം മെലിഞ്ഞു വിളറിയത് പോലുള്ള മുരുകൻ ആണ് driver .വഴി നീളെ തന്റെ ശമ്പളം കൂടെ directore മണിയടിച്ചു വാങ്ങി വക്കുന്ന ഭാര്യയെ ചീത്ത വിളിക്കും .അമരവിള ചെക്ക്പോസ്റ്റ് കഴിഞ്ഞാൽ മുരുകന്റെ ഫോണ് വിറക്കും. ഫോണ് എടുത്ത മുരുകൻ വിറക്കും ....ശബ്ദം താഴും ..വച്ച് കഴിഞ്ഞാൽ മുരുകൻ തമിഴും മലയാളവും കെട്ട ഭാഷയിൽ പറയും."അറിവ് കെട്ട സാധനം .....drive ചെയ്യുമ്പോൾ ഫോണ് ചെയ്യും..
ആനയുണ്ട് കാമ്പസ്സിൽ. .ആഴ്ചയിൽ ഒരിക്കൽ അതിനെ മണിയടിച്ചു കാമ്പസ്സിൽ തെക്കുവടക്ക് നടത്തിക്കും .. 'കാക്ക കാലിന്റെ തണൽ പോലും ഇല്ലാതെ 'വെയിൽ കത്തുന്ന ഒരു മധ്യാഹ്നത്തിൽ ഒരിക്കൽ ഫോണ് അടിച്ചു..
സാർ ,അത് വന്ത് stool examine ചെയ്യുമോ "
microbiologist നേരത്തെ പോയി .. സ്ലൈഡ് ആക്കി കൊണ്ടുവന്നാൽ നോക്കാം എന്ന് പറഞ്ഞപ്പോൾ ശബ്ദം താഴ്ന്നു..”സാർ..അതു വന്ത് ELEPHANTUDE… സാർ”
..elephant ഓഫ് medical കോളേജ് എന്ന് റിപ്പോർട്ട്‌ ചെയ്തു.അതിൽ നിറയെ strongyloides പോലെ എന്തോ വിര കിടക്കുന്നു .ആനയെ ദയവായി നടത്തിക്കരുത് എന്ന് വിളിച്ചു പറഞ്ഞു .പിറ്റേന്നു മുതൽ തിളപ്പിച്ചാറ്റിയ വെള്ളവും ,പിന്നെ ഭക്ഷണവും വീട്ടിൽ നിന്നാക്കി
6 മണി അടുപ്പിച്ചു വീട്ടില് എത്തുമ്പോൾ ജഗദമ്മ രാജമാണിക്യമാകും..."വ്വോ ..സാറേ എന്തരു പറയാൻ
കുട്ടി പെടുത്ത്‌ ......തൂറി ..“
ഭാര്യ night ആകുമ്പോൾ ..രാത്രി 2 മണിക്ക് കുഞ്ഞു കരയും ..
."ദേ ന്വാക്ക് ..പല്ലി ..എന്നൊക്കെ പറഞ്ഞു കളിപിക്കും .കുറെ നേരം പല പാട്ടുകളേയും തൊണ്ട കൊണ്ട് പരിക്കേല്പിക്കും.
ഒരു ഞായറാഴ്ച ഞാൻ ജഗദമ്മയൊട് വീട്ടു വിഷേഷങ്ങൾ ചോദിച്ചു .
.ഭർത്താവുണ്ട് കിടപ്പാണ് ...രോഗം ഒന്നും ഇല്ല..മദ്യം,മയക്കം ....”കിടക്കുന്ന കട്ടില് കൊണ്ടുപോകാൻ കടക്കാര് വരുമ്പോൾ എണീക്കുവാരിക്കും” .മകൻ നെയ്യാറോ മറ്റോ ഏതോ മുതല വളര്ത് കേന്ദ്രത്തിൽ ജോലി ചെയ്യുന്നു.അവന്റെ മോൻ കണ്ണൻ… .മാസം മൂന്നു ദിവസം വീട്ടിൽ പോകുമ്പോൾ കണ്ണന് കൈ നിറയെ മുട്ടായി, വീട്ടുകാർക്കു കാശ്...
ഒരു ദിവസം discovery ഇൽ ഓസ്ട്രേലിയയിലോ മറ്റോ ഉള്ള മുതലകളെ പറ്റി ഒരു പരിപാടി .ജഗദമ്മ ഓടി വന്നു.." സാറേ ഇവിടേയാ കണ്ണന്റെ അച്ഛന് ജോലി .ബോട്ട് ഓടിക്കുനത് അവനായിരിക്കും .ചെലപ്പോൾ കാണിക്കും ..."അസന്ഖ്യം നിക്കറിട്ട സായിപ്പന്മാർ ബോട്ടിൽ നില്കുന്നത് കണ്ടു സംശയത്തോടെ നോക്കി .."പണ്ടൊക്കെ സയിപ്പന്മാര് വരുമായിരുന്നു.ഇപ്പോൾ ഈ സവാരി നിരത്തി..അവന്റെ ജോലി പോക്ക് തന്നെ.."
3 ദിവസത്തെ അവധിക്കു പോയി വന്ന മൂന്നാം ദിവസം ദീപാവലിക്ക് വീട്ടില് പോവണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ പോരെടുത്തു .."ഇങ്ങനെ കൂടെ കൂടെ വീട്ടില് പോയാല കുഞ്ഞിനെ ആര് നോക്കും...ഞങ്ങൾക്ക് duty ക്ക് പോകേണ്ടേ .." കണ്ണനു മുട്ടായി വാങ്ങി കൊടുക്കാതെ എന്ത് ദീപാവലി .ജഗദമ്മ ഉടനെ എന്റെ കയ്യീന്ന്ഫോ ണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചു.
"മക്കളെ, ഇവര് പോകാൻ സമ്മ്തിക്ക്നില്ല .മൂന്നു ദിവസത്തെ ശമ്പളം പിടിച്ചോട്ടെ...,അല്ലെങ്ങിൽ കളഞ്ഞിട്ടു ഞാൻ അങ്ങോട്ട്‌ വരാം ...."
സാറ് തന്നെ സംസാരിക്കു .മകന്റെ ഭാര്യയാണ് എന്ന് തോന്നുന്നു.ഞാൻ വൈഫ്‌ നു കൊടുത്തു.."അമ്മച്ചി അങ്ങനെ പലതും പറയും.വിടുക ഒന്നും വേണ്ട..ഇപ്പോൾ വന്നു പോയെ ഒള്ളൂ ..."ഫോണ്‍ മുറിഞ്ഞു .
ഒരിക്കൽ ജഗദമ്മ കണ്ണിനു ചുറ്റും വേദന എന്ന് പറഞ്ഞു ആകെ ബഹളം..വലത്തേ കണ്ണ് ഇരുട്ട് കയറി തിമിരത്തിനു " വ്വോപ്പറേഷൻ " കഴിഞ്ഞതാണ .ഇപ്പോൾ ഇടതെ കണ്ണിനു ചുറ്റും കൊളുത്തി വലിക്കുന്ന വേദന ..ഒരേ ഇരിപ്പ് ...പണിമുടക്ക്‌ ...മെഡിക്കൽ കോളേജ്കളിലെ ഡ്യൂട്ടി ലിസ്റ്റുകൾ പല തവണ മാറ്റി എഴുതേണ്ടി വന്നു .ലോകം ആടി ഉലന്ഞു.
RIO യിലെ ഡോക്ടർമാർ "വെറുതെ ലൈറ്റ് അടിച്ചും മരുന്നൊഴിചും" കണ്ണിനു ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞത് ഒന്നും ജഗദമ്മ കണക്കിലെടുത്തില്ല..
”കാട്ടാക്കട PNM അശോത്രിയിൽ പോയി കണ്ണ് പൊളന്നു വ്വോപ്പറേഷൻ ചെയ്യണം...ഇത്തിരിപ്പോരം മരുന്നോഴിച്ചിട്ടെന്തു ..."
തന്റെ രോഗങ്ങള്ക്ക് ശമനം ലഭിക്കുന്ന ഒരേയൊരു ആരോഗ്യ നികെതനം കാട്ടാക്കട PNM അശോത്രി ആണെന്ന് ജഗദമ്മ വിശ്വസിച്ചു
ഒരു ദിവസം നിസ്സാരമായ കാര്യത്തിന് ജഗദമ്മ പിണങ്ങി...
പാവങ്ങളെ "ജ്വാലിക്കു " നിർത്തി ദ്രോഹിക്കരുത് എന്ന് പറഞ്ഞു കൊടുങ്കാറ്റു പോലെ സാധനങ്ങൾ ഒരു കവറിൽ ആക്കി പടിയിറങ്ങി ..വഴി നീളെ പുലഭ്യം പറഞ്ഞു മറഞ്ഞു ..വര്ഷങ്ങള് പലതു എന്ന് പറഞ്ഞു കൂടാ, ചിലതു തള്ളിയും തലോടിയും കടന്നു പോയി ...ആ കുഞ്ഞിനു രണ്ടു ദിവസം മുൻപ് ഒന്നാം ക്ലാസ്സിലേക്ക് uniform കുപ്പായത്തിനു അളവെടുത്തു.
ഇന്ന് തിരഞ്ഞെടുപ്പ് ദിവസം,എന്തോ ഓര്മ വന്നത് മോഡിയേയോ രാഹുൽ ഗാന്ധിയേയോ ഒന്നും അല്ല..ജഗദമ്മയെ ആണ്
...കാന്റീനിൽ ഇരികുന്നു
ജഗദമ്മ വോട്ട് ചെയ്തു കാണുമോ ,ആര്ക്ക് ചെയ്തു കാണും..."
മുന്നില് ഇഡ്ഡലികൾ…വളരെ ശാശ്വതം ആയ മൂന്ന് ഇഡ്ഡലികൾ...

Tuesday, March 10, 2015

"ഞാൻ സാറിനെ ഇന്നലെ വിളിചു കിട്ടിയില്ല.അമ്മയെ അട്ടപ്പാടിക്ക്കടുതൊരിടതെക്കു മാറ്റി."
ഞാൻ ഒന്നു തല പൊക്കി നോക്കി..
കുമാറാണു..കഴിഞ്ഞ തവണ കണ്ടതി നെക്കാൾ ഉന്മെഷവാൻ..
" ഇ തെന്താ കയ്യിൽ കു റെ പേപ്പർ കെട്ടു...അമ്മയു ടെ റിപ്പൊർടുകളാണൊ..."
"അല്ല..   കുറചപെക്ഷകളാണു..പഞ്ചായ തോഫിസ്സിൽ
 ഒന്നു പോണം...വീട്‌ ഒന്നു പൊളിചു പണിയണം...കിണറിന്റെ സ്താനം മാറ്റണം."
ഞാൻ ഒന്നും മനസ്സിലാകതതു പോലെ നോക്കി
"സാറെ ഞാൻ ഒന്നു നൊക്കിചു.....ഒരു കൊല്ലം മുൻപു വീടു ഒന്നു പുതുക്കി പണിതു..പണി കഴിഞ്ഞ അന്നു പണിക്കാരു തമ്മിൽ തല്ലു നടന്നു..   Police വ രെണ്ടി വന്നില്ലെ....പിന്നെ ഇ ങൊട്ടു പ്രശ്നങ്ങളു ടെ ഒരു ഘൊഷയാത്ര തുടങ്ങി ..
"അതൊക്കെ അങ്ങനെ ചിന്തികുന്നതു കൊണ്ടാണു.."
"അല്ല...സാർ..ആദ്യം  അനിയനു പനി വന്നു admit     ആയി...ഒരാശ്ച കഴിഞ്ഞില്ല...അച്ചൻ മരിചു...മരിക്കതക്ക രോഗം ഒന്നും ഇല്ലയിരുന്നു... അതും പെട്ടെനന്ന് ..ഇതാ ഇ പ്പൊൾ അമ്മയുടെ പെരു വിരലിനു താ ഴെ ഒരു തഴംബു പൊ ലെ തഴചു വന്ന  ചെറിയ മുഴ എത്ര പെ ട്ടെന്നാണു വലുതായതു..  cancer  ആ ണെന്നു സാർ  report    ചെയ്തു.. radiation എടുത്തു...എന്നിട്ടും അതു പടർന്നു"

"കുമാറെ അതിനു.."
"സാറെ .നമുക്ക്‌് ഒന്നും അറിയാൻ പാടിലാതത ഒരു പാടു കാര്യങ്ങൾ ഉണ്ടു....ഞാൻ ഒരാളെ കൊണ്ടു നോക്കി ചെന്നു പറഞ്ഞല്ലൊ.അയാൾ വീട്ടിനകതു കയറാൻ പൊലും കൂട്ടാക്കിയില്ല...കിണറു നോക്കിയതും ചോദിചു..ഇതാരു ചെയ്തു...കിണർ പറമ്പി ന്റെ നടുക്കു വന്നിരികുന്നു..പുതുക്കി പണിഞ്ഞ പൊൾ പറ്റിയതാണു...കാശു പൊലും വാങ്ങാൻ നിന്നില്ല...ഇനി ഇതു മാറ്റി പണിതിട്ടു എ ന്നെ വിളിചാൽ മതി..എന്നു പറഞ്ഞൊരു നിൽപ്പാണു.
കുമാർ ഒരു നിശ്വാസം വിട്ടു.
"അയാളെ കിട്ടിയതു ഭാഗ്യമായി.ഞാൻ ഇപ്പൊൾ പഞ്ചായതിൽ പൊയിട്ടാണു വരുന്നതു...പൊളിചു പണിയാൻ      അപെക്ഷ കൊടുതു .."
"കുമാറെ ..ഒരു പാടു ചെലവാക്കി പുതുക്കി പണിതതല്ലെ...അമ്മയുടെ ചികിൽസ ക്കും ഒരു പാടു ചിലവു വരില്ലെ..."
"കാര്യം ഇല്ല സാ റെ
ഇനിയും പ്രശ്നങ്ങൾ ഉണ്ടാകും ..നമുക്ക്‌ അറിയില്ല .ഇതിലൊക്കെ കാര്യം ഉണ്ടു. .ഇതു പൊലുള്ള അനുഭവങ്ങൾ ഉണ്ടായാൽ ആരും വിശ്വസിക്കും ...സാറും വിശ്വസിക്കും...ഒക്കെ വിശ്വാസം ത ന്നെ..!"
"തർക്കികാൻ ഞാനില്ല..വിശ്വാസം ഒ ക്കെ നല്ലതു തന്നെ ..പക്‌ഷെ ചികിൽസയുമായി കൂട്ടി കുഴക്കുന്നതെന്തിനു.....സോറിയാസിസ്‌ മാറാൻ സർപ്പ കോപതിനു വഴിപാടു നടതാം.പക്‌ഷെ അതു കൊണ്ടു മാത്രം  രോഗം മാറും എന്നു വിചാരിക്കരുന്നത്‌ അബധമല്ലെ...അമ്മയു ടെ ചികിൽസ എൻതെ നിർത്തിയതു"
"നിർത്തിയിട്ടില്ല...നാടൻ മരുന്നും..ഒറ്റമൂലിയും...അതു കഴിക്കാൻ തുടങ്ങിയിട്ടു ഒരാഴ്ച ആയി...അതിനു ശേഷം  പുതിയ്‌ ഒരു സ്തല തെക്കും    spread ചെയ്തിട്ടില്ല...മനസ്സിനും നല്ല സന്തോഷമുണ്ടു...ശാന്തമായ സ്തലം...അടുത്ത കാല തൊന്നും അമ്മയെ ഇങ്ങനെ ചിരിചു കണ്ടിട്ടില്ല.."
"സാറെ എന്തു നാട്ടു മരുന്നു...എൻറ്റെ friend   ഒരു  collegeൽ കൊണ്ടു പോയി കാണിചു.. Botany departmentuകാരു പറഞ്ഞതു ശീമകൊന്നയുടെ തണ്ടാ ണെന്നാണു.അതു കഴിചല്ലെ   കാൻസർ മാറുന്നത്‌..."
നമ്മു ടെ  technician ഇടപെട്ടു
"അതെനിക്കറിവില്ലാത കാര്യമാണു..ഔഷധസസ്യങ്ങളെ അറിവില്ലാതെ നമ്മൾ പറയാൻ പാടില്ല . പ ക്ഷെ ഏതു രീതിയിൽ ചികിൽസിചാലും അതി ന്റെ അടിസ്ഥാനം എന്താണെന്നു വിശദീകരിചു തരാൻ ആ ചികിൽസാ രീതി നടതുന്നവർക്കു കഴിയണം...കാൻസർ കോഷങ്ങളു ടെ രോഗമാണു ..പണ്ടാരോ പറഞ്ഞതു പോ ലെ മരിക്കാൻ മറന്നു പോയ കോശങ്ങൾ ..അതു അതി വേഗം പരക്കുന്നു..പെ രുകുന്നു..കുറെ ഒ ക്കെ ശാസ്ത്രം കണ്ടു പിടിചു.ബാക്കി കണ്ടു പിടിക്കാൻ ശ്രമികുന്നു."
"അതു സാറു വിശ്വസിക്കുന്ന ശാസ്ത്രം അല്ലെ...അതു മാത്രം ആണു ശരി എ ന്നെങ്ങനെ പറയും.."
"കുമാറെ ..വിശ്വസികുന്ന ശാസ്ത്രം എ ന്നൊനില്ല...ഇ പ്പൊൾ മേശ പുറത്തിരിക്കുന്ന  ആ  microscopelലൂ ടെ നോക്കിയാൽ നിങ്ങൾക്കു ഒരു രോഗിയുടെ രക്തതിൽ മലമ്പനി ഉണ്ടാകുന്ന malarial parasite  നെ തെളിഞ്ഞു കാണാം.അതാണു മലമ്പനി ഉണ്ടാക്കുന്നത്‌ എന്നു സാർ വിശ്വസികുന്നു
ഞാനതു വിശ്വസിക്കുന്നില്ല എന്നു പറയുന്നതിൽ അർത്തമില്ല.അതാണു മലമ്പനി ഉണ്ടാകുന്നത്‌ എന്നും മലമ്പനി പരതുന്ന കൊതുകുകളെ നിയന്ത്രിചാൽ ഈ രോഗം പരക്കുന്നതു കുറയ്ക്കാമെന്നും ഇതിനെതി രെ മരുന്നു കൊടുത്താൽ മലമ്പനിക്കു ശമനം ഉണ്ടാകുമെന്നും നമുക്കു അനുഭവങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും അറിയാം.അതിൽ വിശ്വാസതി ന്റെ പ്രശ്നം വരുന്നില്ല.."
പുറത്തു  resultnu  നിൽക്കുന്ന രോഗികൾ അക്ഷമരായി തുടങ്ങി..
"കുമാർ ആ ലൊചിചു തീരുമാനിക്കൂ...അമ്മയു ടെ ചികിൽസയു ടെ കാര്യം...കുറചു തിരക്കുണ്ട്.."‌

Sunday, March 10, 2013


SUNDAY CLASS

അപ്പോള്‍ പറഞ്ഞു വന്നത് എന്തെന്ന് വെച്ചാല്‍ ...ഈ സ്കീമില്‍ നമ്മുടെ ബാങ്ക് allocation charges ഒന്നും എടുകുന്നില്ല "....മദ്ധ്യവയസ്കയയും പ്രൌഡ ഗംഭീരയുമായ  ഈ സ്ത്രീയുടെ മുഖത്ത് നോക്കി savings bank ,FD ,RD ,പോസ്റ്റ്‌ OFFICE

SAVINGS എന്നല്ലാതെ എനിക്ക് ഈ ധനാകര്ഷണ ഭൈരവ യന്ത്ര ങ്ങളെ കുറിച്ച് ഒരു ഗന്ധവും ഇല്ലെന്നു എങ്ങനെ പറയും.

ടൈ കെട്ടിയ വല്ല ചുള്ളന്മാരെയും  വിട്ടാല്‍ പോലെ ഈ ബാങ്കുകാര്‍ക്ക്

"പിന്നെ SWITCHING CHARGES ,WAIVE OFF ചെയ്യും ..." ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി ..

.റോമാക്കാരുടെ കാലത്തെ INDIRA VIKAS PATRA എന്ന പണമിരട്ടിപ്പ്‌ പദ്ധതികപ്പുറം വലിയ സാമ്പത്തിക ജ്ഞാനം ഇല്ല എന്ന്

 തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ ആണ് കാലം MANMOHANഇല്‍ എത്തിയെന്ന് അവര്‍ ഓര്മപ്പെടുതിയത് .."

 "SALARYUM PENSIONUM ഒക്കെ GOVERNMENT പോലും MUTUAL FUNDS ലാണു INVEST ചെയ്യുന്നത്ത് , ഡോക്ടര്‍ക്ക്‌ അറിയാമല്ലോ "

ഗൌരവം വിടാതെ ഞാന്‍ ഒരു ചിരി ചിരിച്ചു ,

ഒരു രണ്ടര ചിരി ,ഹ ഹ ഹ് ...

"ഏതായാലും ഞാന്‍ ഒന്നാലോചിക്കട്ടെ ,ഇന്‍ഷുറന്‍സ് COVERAGE നെ കുറിച്ച് ഒന്നും പറഞ്ഹില്ലല്ലോ?"

അറിയാവുന്ന ഐറ്റം എടുത്തു ഒരു പൂശു പൂശി ...കോഴിക്കോട്ടു വെച്ച് ആദ്യമായി INSURANCE POLICY എടുത്തത്‌

കൂടെ പഠിച്ചവന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്..എന്താണ് എനിക്ക് ഇത് കൊണ്ടുള്ള പ്രയോജനം എന്ന് ചോദിച്ചപ്പോള്‍ "നെനക്ക് ചത്ത്‌ ഒരു മൂലയ്ക്ക് കുത്തിരിന്നാല്‍ പോലേ ,പൊരെയില്‍ ഉള്ളവര്‍ക് പൈശ കിട്ടൂലേ " എന്ന് പറഞതു ഓര്മ വന്നു ,ഈ യ്യിടെ വിളിച്ചപ്പോള്‍ പറയുന്നു ..അവന്‍പഴയ പണി വിട്ടു B S P യുടെ കേരള ഘടകം യുവജന നേതാവാണ്‌ ..എന്ന് .

“OFCOURSE COVERAGEഉം ടാക്സ് BENEFITS ഉം ഒന്നും പ്രത്യേകം MENTION ചെയ്തില്ല എന്നേയുള്ളൂ ...അതൊക്കെ ആ LEAF LETS ല്‍ ഉണ്ട്

"ഡോക്ടര്‍ ആലോചിച്ചു എന്നെ ഒന്ന്‍ RING ചെയ്യൂ " ലലനാമണി മോഴിന്ഹു .മെല്ലെ യാത്രയായ്

അപ്പോള്‍ സുഹൃത്ത് അകത്തേക്ക് വന്നു.പുറത്ത് കിടക്കുന്ന ഇന്‍ഡിക്കയില്‍ ചാരി നിന്ന് അവരെ  നോക്കി നിന്നു ..

"എന്തുവാടെ ഞായറാഴ്ച ദിവസം ഒരു ആന്റിയുമായി ചര്‍ച്ച "

"ഒന്നും ഇല്ല ,ബാങ്ക് ഇല്‍ നിന്നാണ് ",ഞാന്‍ പറഞ്ഹു

"ഞാന്‍ കഴിഞ്ഞ കൊല്ലം ഒരു 2 LAKH പേര്‍സണല്‍ ലോണ്‍ എടുത്തു കുറെ GADGETS വാങ്ങി ..ഇന്നലെയാണെങ്കില്‍,ഇത് വരെ  കൃത്യമായി അടച്ചതിനു INCENTIVE ആയി ബാങ്ക് എനിക്ക് 3LAKHS വരെയുള്ള ലോണ്‍ ഒരു VERIFICATION ഉം കൂടാതെ ALLOT ചെയ്യാം എന്ന് പറഞ്ഞു MANAGER വിളിച്ചിരുന്നു.

"നമുക്ക് ആവശ്യമുണ്ടെങ്ങില്‍ നമ്മള്‍ ലോണിനു അപേക്ഷികുകയല്ലേ ? ബാങ്ക് നമ്മളെ വിളിച്ചു LOAN തരുന്നതെന്തിനു ?"

"നമ്മുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ബാങ്ക് ലോണ്‍ തരും .ഇപ്പോള്‍ തന്നെ ഈ" തെണ്ടിക്ക " കാറിനു പകരം പുതിയ ഒന്ന് വാങ്ങാം...അത് ആവശ്യമല്ലേ ?"

ഞാന്‍ ഒന്നാലോചിച്ചു

"ഇത് കൊടുത്തു ,കുണ്ടി ഉള്ള ഒരു വണ്ടി വാങ്ങെടാ..കാര്‍ഷിക ലോണ്‍ എന്ന് പറഞ്ഞു പെടക്ക്, നിസ്സാര പലിശയെ വരൂ...ഒക്കെ ഞാന്‍ റെഡി ആക്കാം ."

വെയില് മൂത്ത് തുടങ്ങി .ഞങ്ങള്‍ മെല്ലെ വീട്ടിനുള്ളില്‍ കയറി.കസേര യില്‍ ഇരുന്നതും ടി.വി on ചെയ്തു

"എടാ ഈ പഴഞ്ചന്‍ കുണ്ടിയുള്ള ടി.വി മാറ്റി ,കുണ്ടിയില്ലാത്ത ഒരു T.V വാങ്ങിക്കൂടെ L .E .D യോ L .C .D യോ എന്താന്ന് വെച്ചാല്‍ ?”

 

ഇവന്‍ പഠിക്കുന്ന കാലം തൊട്ടേ ഇങ്ങനാണ് .ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക്….

"എടാ കല്യാണം കഴിഞ്ഞു നിന്റെ ഭാര്യ ആദ്യമായി ഈ വീട്ടില്‍ താമസിക്കാന്‍ വരുകുകയല്ലേ .‍ ഇത് കണ്ടാല്‍ പിന്നെ നിന്നെ എന്തിനു കൊള്ളാം "

മൂടല്‍പ്പം തള്ളി നില്കുന്നു എന്നല്ലാതെ ഭാര്യ പിണങ്ങി പോകാന്‍ മാത്രം ഈ ടി.വിക്ക് എന്ത് കുഴപ്പം ?.

"നീ വരുന്നോ .ഈ ആഴ്ചത്തെ ഒരേയൊരു ഞായരഴ്ച അല്ലേ PARK രാജധാനിയില്‍ നിന്ന് രണ്ടു സ്മാള്‍ വീശാം. പോണ പോക്കിന് SONY യില്‍ കയറി L C D T V നോക്കാം .നമ്മള്‍ക്കു 0% finance scheme ഒപ്പിക്കാം ..വെറുതേ തരുന്നത് പോലെയല്ലേ . "

"നീ വിട്, വയറ്റിളക്കം പിടിച്ചു tinidazole കഴിക്കുനുണ്ട്.ലവനും സ്മാളും കൂടി ശരിയാവില്ല."

അവന്‍ ഇറങ്ങാന്‍ തുടങ്ങി .

"അല്ല ,കുണ്ടിയുള്ള കാറും കുണ്ടിയില്ലാത്ത ടി.വി യും വാങ്ങി കാശു തീര്‍ത്താല്‍ ആ പറഞ്ഞ സമാനം ഒന്നിറക്കി വെച്ച് വിശ്രമിക്കാന്‍ ഒരു വീട് വേണ്ടേ ,അതിനു എവിടെ പോകും "

"ലോണ്‍ എടുക്കുക,ലോണ്‍ അടക്കുക .വേണമെങ്ങില്‍ ഇടയ്ക്കു നീ ചത്താല്‍ ആ ലോണുകള്‍ നിന്റെ ഭാര്യക്കും പിള്ളേര്‍ക്ക് ഉം ബാദ്യതയാകാതെ നിന്നോടൊപ്പം ഒടുങ്ങുന്ന scheme ഉണ്ട്.കാശു വേറെ കൊടുത്താല്‍ മതി."

അവന്‍ സ്ഥലം വിട്ടു ....

 

 

 

 

 

Thursday, February 21, 2013

അല്പം ആത്മീയം (2)

അല്പം ആത്മീയം (2) പിറ്റേന്നു രാവിലെ 8.30 ക്കു കാന്റീനില്‍ എത്തി .അപ്പോളേക്കും പതിവ് പോലെ പൊറോട്ടയും മീങ്കറിയും റെഡി ആയിട്ടുണ്ടയിരിന്നു . ജീവിതകല കോഴ്സ് കഴിയുന്നത് വരെ മത്സ്യം ,മാംസം തുടങ്ങിയവ ഒഴിവാക്കാന്‍ പറഞ്ഞിട്ടുണ്ട്

. ************ “മനുഷ്യന്‍ പൂര്ണസസ്യഭുക്കാവുന്നത്‌ പോലെ പ്രകൃതിവിരുധമായി ഒന്നും ഇല്ല .അതു പുലിയോട് മിശ്രഭുക്കവാന്‍ ആവശ്യപ്പെടുന്നത് പോലെയാണ് “.സുഹൃത്ത്‌ രണ്ടു പൊറോട്ടയും മീന്‍ കറിയും പറഞ്ഞു .ഒരു ബീഫ് കൂടി എന്ന് waiter പ്രഭാകരേട്ടന്‍ പോണ പോക്കിന് ഒരു അമേണ്ട്മെന്റും അവതരിപിച്ചു .ബീഫ്‌ നീയും കൂടി ഷെയര്‍ ചെയ്യണം ..എന്നവശ്യപെട്ടു.ഞാന്‍ പുണ്യപാദനെ യോര്ത്തു ഒരു നിമിഷം ഒരു വിഷാദയോഗത്തിനു അടിപ്പെട്ടെങ്ങിലും ആവി പാറുന്ന പാത്രം കണ്ടതും കര്മാനിരതനായി അപ്പോള് surgery professor കാന്റീനില്‍ എത്തി .ഒരു നിമിഷം പൊറോട്ട യിലേക്കു കണ്ണോടിച്ചു ഉടന്‍ സ്വതസിദ്ധമായ ശൈലിയില്‍ തുടങ്ങി

 ********** "പണ്ടൊരു നമ്പൂതിരി മലപ്പുറത്തെത്തി ..അയാളുടെ ചെരുപ്പ് പൊട്ടിപോയി ,പല കടകളില്‍ കയറി ഇറങ്ങിയിട്ടും പാകത്തിന് ചെരുപ്പ് കിട്ടിയില്ല ഒടുവില്‍ ഒരു തട്ടുകടയില്‍ പൊറോട്ട അടിക്കുനത് കണ്ടു .ഉടനെ രണ്ടു പൊറോട്ട വാങ്ങി ഓരോ വള്ളിയും കെട്ടി അത് കാലില്‍ ഇട്ടു .രണ്ടുമൂന്നു മാസത്തേക്ക് അത് പൊട്ടിയില്ല പോലും .


" കഥ കേട്ടതും പൊറോട്ട ദഹിച്ചു ,പിന്നെ താമസം വിന ജീവിതകല പഠിക്കാന്‍ ക്ലാസ്സിലേക്ക് നീങ്ങി .പോകുന്ന പോക്കിന് tumour marker എന്ന് പരക്കെ അറിയപ്പെടുന്ന ശശിയെ കണ്ടു(sasi ഉണ്ടെങ്കില്‍ അതിനര്ഥംക പരിസരത്ത് എവിടെയോ സ്ത്രീ സാന്നിധ്യം ഉണ്ട് എന്നത്രെ .അങ്ങനെ വന്ന പേരാണ് ). "എന്തുവാടെ ,ഇങ്ങനെയൊക്കെ മതിയോ ജീവിതം ഒക്കെ ഒന്ന് നന്നാക്കി കൂടെ ..പോരുന്നോ " ശശി ചിരിച്ചു സമരത്തിനു മുദ്രാവാക്യം വിളിച്ചുകൊടുക്കുന്ന സമയത്ത് "ദിഗന്തങ്ങള്‍ കുലുങ്ങട്ടെ " എന്നതിന് പകരം "നിതംബങ്ങള്‍ കുലുങ്ങട്ടെ "എന്ന് വിളിച്ചു കൊടുത്ത ആളാണ് .അന്നത് പെണ്ണുങ്ങള്‍ അടക്കം ഏറ്റു വിളിച്ചു . "ഞാന്‍ ഇല്ല ..പോയി വരൂ ..സുലഭ് ശൊവുചാലയ് " നല്ലത് വരട്ടെ എന്നതിന് ശശിയുടെ സംസ്ക്രുതമാണ്‌ .


 അന്ന് സെറ്റപ്പ് കുറച്ചു മാറ്റം ഉണ്ട്.പുണ്യപാദ ഹരിശങ്കര്‍ ജിയുടെ ശബ്ദം കാസെറ്റ് ഇടും .നല്ല സ്ത്രൈണത നിറഞ്ഞ സ്വരം ..പുണ്യപാദന്‌ കാസെറ്റില്‍ സോ എന്നു പറയുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കുക .മം എന്നു പറയുംബോള്‍ പുറത്തേക്കുവിടുക . ഒരു പ്രത്യേക താളക്രമത്തിലും വേഗത്തിലും ആണ് ഇത് പറയുക .ആ താളക്രമം പരമ പൂജ്യ ഹരിശങ്കര്ജിു കുട്ടിക്കാലത്ത് നമ്മളെ പ്പോലെ ലൌകിക പ്രാണിയായിരുന്ന കാലത്ത് നിലാവുള്ള ഒരു രാത്രി കവുങ്ങിന്റെയോ മറ്റോ ചോട്ടില്‍ കിടന്നുറങ്ങിയപ്പോള്‍ മനസ്സില്‍ ഉരുള്പൊചട്ടിയതാണ് .ഉടന്‍ ഗുരുജി ചാടി എണീറ്റ് ഓര്ത്തെ്ടുത്തു .പിന്നീട്അതിനു ശേഷം വര്ഷ്ങ്ങളുടെ തുടര്ച്ചായായ മനനതിലൂടെയാണ് ത്രിശൂലക്രിയ രൂപീകരിച്ചത്…എല്ലാം നമ്മുടെ ഭാഗ്യം.. ശിഷ്യന്‍ സാദാപൂജ്യന്‍ പറഞ്ഞു ." ഇത് കുറച്ചു സമയം നീണ്ടു നില്ക്കും .അത് കഴിഞ്ഞു ചിരിക്കാനോ കരയാനോ തോന്നിയാല്‍ തുറന്നു ചിരിക്കുക ,തുറന്നു കരയുക " ************* അനന്തരം കാസെറ്റ് ഓണ്‍ ആയി

 സോ))))))))) [ഉംoo oooooo -ശ്വാസം ] മംംംംമ്മ് [ഹ്ഹ്ഹ്ഹ്ഹ്ഹ്-ഉച്വാസം ] ഇങ്ങനെ നാലഞ്ചു സൈക്കിള്‍ പിന്നെ അതിദ്രുതം പേ പിടിച്ച മട്ടില്‍ സോ മം സോ മം സോ മം [ഉം ഹ് ഉം ഹ് ഉം ഹ്ഉം ഹ്] പിന്നെ വീണ്ടും വിളംബം ,അതിവിളംബം ഇടകലര്ത്തി ദ്രുതം sooooooooo maaaaaaaaaam so mam so mam ഇങ്ങനെയിതു തുടര്നു

 . സുഹൃതാകട്ടെ ഞാന്‍ കോണ്ടം ലാല്‍ സ്വമിയാണെന്ന് പറഞ്ഞു സോ മം എന്ന അതെ മട്ടില്‍ കോ )))) ണ്ടംooooooo കോ ണ്ടം എന്ന് പറഞ്ഞു നീട്ടിയും കുറുക്കിയും ശ്വാസോച്ച്വാസം നടത്തുന്നു.ഞാന്‍ പക്ഷെ എന്തെങ്ങിലും അനിര്വചചനീയമായ ആത്മീയാനുഭൂതി ഇതിനോടുവില്‍ തടഞ്ഞാലോ എന്ന പ്രതീക്ഷയില്‍ സോമത്തിനനുസരിച്ചു ശ്വാസോച്ച്വാസം നടത്തി .വകുപ്പുമേധാവികളും ,കൃപ കൂടാതെ പീഡിപ്പിക്കുന്ന ദന്‌ഡ പാണികളും എന്ന് വേണ്ട ശ്വാസമുള്ള എല്ലാവരും അതെ പ്രതീക്ഷയില്‍ മുറുക്കിയും മുക്കിയും സോമ തോടോപ്പിച്ചു വായു എടുക്കുന്നു….. പുറത്തേക്കു വിടുന്നു ... കുറെ കഴിന്നപ്പോള്‍ തല പെരുക്കാന്‍ തുടങ്ങി ..കൈ കാലുകള്‍ തരിക്കാന്‍ തുടങ്ങി

..അപ്പോളും സോ മം തുടര്ന്ന് കൊണ്ടിരുന്നു .ഒടുവില്‍ സാദാപൂജ്യന്‍ ഇനി നിങ്ങള്ക്ക് നീണ്ട് നിവര്ന്നു കിടക്കാം എന്ന് അരുള്‍ ചെയ്തു.. നീണ്ടു നിവര്ന്നു നിലത്തു , നിശബ്ദം , നിര്വാ ണം ......ഒന്ന് രണ്ടു പേര്‍ ചിരിക്കുനുണ്ട് ..

.' നിങ്ങള്ക്ക് എന്ത് തോന്നുന്നു ."മുട്ട് കാല് മടക്കി ഈ പരമപൂജ്യന്റെ മര്മം നോക്കി കയറ്റാന്‍ തോന്നുന്നു "ഞാന്‍ മുറുമുറുത്തു .

 "അങ്ങനെ ചെയ്താല്‍ പണ്ടാരോ പറഞ്ഞത് പോലെ ഞാന്‍ പഴയ കോഴി കള്ളന് വാസുവാണെ ,ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞു ഇങ്ങേര്‍ ഒള്ള പ്രാണനും കൊണ്ടോടും " സുഹൃത്ത്‌ കോണ്ടോം ലാല്‍ സ്വാമികള്‍ മൊഴിന്ന്ഹു “നാളെയാണ് ത്രിശൂല ക്രിയ .വരാതിരിക്കരുത് .വരാതിരുന്നാല്‍ ഈ രണ്ടു ദിവസം വന്നത് കൊണ്ട് ഒരു ഫലം ഉണ്ടാവുകയില്ല” .അപ്പോള്‍ ത്രിശൂല ക്രിയ കൂടി പഠിച്ചാലേ ജീവിത കല ശരിക്ക് പഠിയൂ ... ********************************************

 പിറ്റെന്ന്നു നേരം കട്ടയ്ക്ക് വെളുക്കുവോളം ഉറങ്ങി .കുറെ കഴിഞപ്പോള്‍ ഉണര്ന്നു .ഇന്ദ്രിയസുഖമുള്ള കാഴ്ച്ചകള്‍ ,കേള്വിനകള്,ജീവിതം..അതിലേക്കു ‍ ത്രിശൂലം കയറ്റണ്ട

Friday, January 11, 2013

അല്പം ആത്മീയം

വര്ഷംങ്ങള്ക്ക് മുന്പാ ണ്‌ .... ചെറുപ്പത്തിന്റെ അതിപ്രസരം ഇന്ദ്രിയ സുഖം പകരുന്ന കാഴ്ചകള്‍ ,കേള്വി കള്‍ ,കര്മ്മ.ങ്ങള്‍ ജീവിതം അവിഘ്നസുന്ദരം ഒഴുകുമ്പോള്‍ ഒരുദിവസം സുഹൃത്ത്‌ വാതില്കല്‍ പ്രത്യക്ഷപ്പെട്ടു . "ഡാ .ജീവിതകല ..basic course നമ്മുടെ കോളേജ്ല്‍ വരുന്നു ."സംഭവം തന്നെ ..പൂജ്യ പൂജ്യ പരമപൂജ്യ ശ്രീ പദ്മപാദ ഹരി ശങ്കര്‍ ജി കണ്ണൂരിലെ കശുവണ്ടിതോട്ടത്തില്‍ നില കൊള്ളുന്ന നമ്മുടെ മെഡിക്കല്‍ കോളേജ് ല് വരുന്നുവെന്നോ . "ശങ്കര്ജി‍ക്ക് ഇവിടെ വരാനല്ലേ നേരം ...coursel advanced ഡിഗ്രി ഉള്ള authorized trainee ..അതു തന്നെ ഒപ്പിക്കാന്‍ ഞങ്ങള്‍ പെട്ട പാട് ...മൂന്ന്‌ ദിവസത്തെ പരിപാടിയാണ് ..വരാതിരിക്കരുത്‌ .." 500 രൂപയുടെ രസീതും എഴുതി അങ്ങേരു സ്ഥലം വിടാനോരുങ്ങി ദൈവമേ ആ കാശിനു ഇന്ദ്രിയസുഖം ലഭിക്കുന്ന എന്തോരം കാര്യങ്ങള്‍ ചെയ്യാം. "എടാ ശങ്കര്ജിു ആള്‍ ദൈവമൊന്നുമല്ല .ശരീരം ശക്തിപെടുത്താന്‍ gyml പോകുന്നതുപോലെ മനസ്സിന് ബലം കിട്ടുന്ന gym .ഒരിക്കല് പോയാല്‍ നീ എന്നും പോകും .ഇപ്പോള്‍ ഞാന്‍ എവിടെ കോഴ്സ് ഉണ്ടെങ്ങിലും പോകും " .അത് ശരി .ആള്‍ ദൈവമല്ല, അപ്പോള്‍ ശിവലിംഗം തുപ്പില്ല . "സത്സംഗം ,ego breaking ,ത്രിശൂല ക്രിയ ..കുറെ പരിപാടിയുണ്ട് .മൂന്നു ദിവസത്തെ ക്ലാസ്സ്‌ കഴിയുമ്പോള്‍ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറും " സത്സംഗം അല്ലെ ബലാല്സംbഗം ഒന്നും അല്ലല്ലോ . പോയി നോക്കാം .എന്നാലും 500 രൂപ ....... **************** നിലത്തിരുന്നു സ്വന്തം കാലു രണ്ട്‌ കൈ കൊണ്ടും ഒരു കുഞ്ഞിനെയെന്ന പോലെ വാരിയെടുക്കുക .എന്നിട്ട് കുഞ്ഞിനെ ഉറക്കാനെന്ന പോലെ ആട്ടുക .മറ്റെല്ലാം മറന്നു താലോലിച്ചു താരാട്ടുക ..സ്വന്തം കാലിനെ .. ഇതാണ് ആദ്യ പരിപാടി .h.o.d യും പ്രോഫെസ്സെരും എല്ലാം കാല് താരാട്ടുന്നു .ഈഗോ മഞ്ഞു കട്ട പോലെ ഉരുകിന്നില്ലേ .ക്ലാസ്സെടുകുന്നആളുടെ ചോദ്യം ."എന്താടാ ഇത് "ഞാന്‍ നിര്ബ ന്ദ്ധി ച്ചു വിളിച്ചു കൊണ്ട് വന്ന സുഹൃത്ത്‌ അക്ഷമനായി .പുള്ളി അങ്ങനെയാണ് .പെട്ടെന്ന് കോപം വരും .എതായാലും സംഗതി ഇരമ്പുന്നുണ്ട് ഇനിയുള്ളതു നല്ല രസമാണ് .ഒരു മുന്തിരി വായിലിടുക ..കടിക്കാനോ ചവക്കാനോ പാടില്ല .വായിലിട്ടു കറക്കുക .കുറെയേറ സമയം കറക്കുക .കറക്കികൊന്ടെയിരിക്കുക .കടിക്കരുത് ,ചവക്കരുത് ...ഇവിടെ എഴുതാന്‍ കൊള്ളാത്ത ഒരു ഉപമ എന്റെ സുഹൃത്ത്‌ പറഞ്ഞു . നിത്യജീവിതത്തിലെ തിരകുകള്‍ കിടയില നമ്മുക്ക് നഷ്ടപെടുന്നത് എന്ത് എന്നോര്മിപ്പികാന്‍ ആണ് ഈ കളി . ഈ കളികള്‍ പരമ പൂജ്യന്‍ സ്വയം രൂപപെടുതിയതാണോ ആവോ ,,,ഇതുപോലെ രസകരമായ കളികള്‍ വേറെയുമുണ്ടോ എന്ന് ചിത്രത്തില്‍ mohanlalചോദിച്ചത് പോലെ ... അത് കഴിഞ്ഞു 2 പേരുള്ള ചെറു സംഘംങള്‍ ആകുക .സുഹൃത്ത് ക്കളെ പോലെ 10 മിനിറ്റ് തുറന്നു സംസാരിക്കുക ..എനിക്ക് കിട്ടിയത് ഉഗ്രപ്രതാപിയായ ഒരു professor എയാണ് .അങ്ങേരോട് സുഹൃത്തിനെ ‌ പ്പോലെ സംസാരിക്കുവാനോ ..അപ്പനെ കേറി ഔസേപ്പേട്ടാ ..എന്ന് വിളിക്കുന്നത്‌ പോലെ ,ഏതായാലും ജീവിത കല പഠിക്കാന്‍ അല്ലെ ..പക്ഷെ അതൊന്നും വേണ്ടിവന്നില്ല ...പുതുതായി വന്ന,വിദ്യാര്ത്ഥികളുടെ ആരാധനാപാത്രം അയ ചെറുപ്പകാരനായ cardiologistnu BP നോക്കാന്‍ പോലും അറിയില്ല എന്നും എല്ലാം ഷോ ആണെന്നും ഈ superspecialisationല്‍ ഒന്നും കാര്യം ഇല്ല ഒക്കെ അങ്ങേരു പറഞന്‍ കഴിന്നപ്പോലെക്കും സമയം അവസാനിച്ചു .അങ്ങേരുടെ മുഖത്ത് 10 മിനിറ്റ് ഇത്ര പെട്ടെന്ന് തീര്നത്തിലുള്ള നിരാശ നിഴലിച്ചു .. അതോടെ അന്നത്തെ ജീവിതകലഅഭ്യാസം അവസാനിച്ചു ,നാളെ ചില ശ്വാസവ്യായാമങ്ങളാണ് ,വരാതിരിക്കരുത് .സാദാപൂജ്യന്‌ പറന്ന്ഹു (...........തുടരും)

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...