SUNDAY CLASS
“അപ്പോള്‍ പറഞ്ഞു വന്നത് എന്തെന്ന് വെച്ചാല്‍ ...ഈ സ്കീമില്‍ നമ്മുടെ ബാങ്ക് allocation charges ഒന്നും എടുകുന്നില്ല "....മദ്ധ്യവയസ്കയയും പ്രൌഡ ഗംഭീരയുമായ ഈ സ്ത്രീയുടെ മുഖത്ത് നോക്കി savings bank ,FD ,RD ,പോസ്റ്റ് OFFICE
SAVINGS എന്നല്ലാതെ എനിക്ക് ഈ ധനാകര്ഷണ ഭൈരവ യന്ത്ര ങ്ങളെ കുറിച്ച് ഒരു ഗന്ധവും ഇല്ലെന്നു എങ്ങനെ പറയും.
ടൈ കെട്ടിയ വല്ല ചുള്ളന്മാരെയും വിട്ടാല്‍ പോലെ ഈ ബാങ്കുകാര്‍ക്ക് …
"പിന്നെ SWITCHING CHARGES ,WAIVE OFF ചെയ്യും ..." ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി ..
.റോമാക്കാരുടെ കാലത്തെ INDIRA VIKAS PATRA എന്ന പണമിരട്ടിപ്പ് പദ്ധതികപ്പുറം വലിയ സാമ്പത്തിക ജ്ഞാനം ഇല്ല എന്ന്
തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ ആണ് കാലം MANMOHANഇല്‍ എത്തിയെന്ന് അവര്‍ ഓര്മപ്പെടുതിയത് .."
"SALARYUM PENSIONUM ഒക്കെ GOVERNMENT പോലും MUTUAL FUNDS ലാണു INVEST ചെയ്യുന്നത്ത് , ഡോക്ടര്‍ക്ക് അറിയാമല്ലോ "
ഗൌരവം വിടാതെ ഞാന്‍ ഒരു ചിരി ചിരിച്ചു ,
ഒരു രണ്ടര ചിരി ,ഹ ഹ ഹ് ...
"ഏതായാലും ഞാന്‍ ഒന്നാലോചിക്കട്ടെ ,ഇന്‍ഷുറന്‍സ് COVERAGE നെ കുറിച്ച് ഒന്നും പറഞ്ഹില്ലല്ലോ?"
അറിയാവുന്ന ഐറ്റം എടുത്തു ഒരു പൂശു പൂശി ...കോഴിക്കോട്ടു വെച്ച് ആദ്യമായി INSURANCE POLICY എടുത്തത്
കൂടെ പഠിച്ചവന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്..എന്താണ് എനിക്ക് ഇത് കൊണ്ടുള്ള പ്രയോജനം എന്ന് ചോദിച്ചപ്പോള്‍ "നെനക്ക് ചത്ത് ഒരു മൂലയ്ക്ക് കുത്തിരിന്നാല്‍ പോലേ ,പൊരെയില്‍ ഉള്ളവര്‍ക് പൈശ കിട്ടൂലേ " എന്ന് പറഞതു ഓര്മ വന്നു ,ഈ യ്യിടെ വിളിച്ചപ്പോള്‍ പറയുന്നു ..അവന്‍പഴയ പണി വിട്ടു B S P യുടെ കേരള ഘടകം യുവജന നേതാവാണ് ..എന്ന് .
“OFCOURSE COVERAGEഉം ടാക്സ് BENEFITS ഉം ഒന്നും പ്രത്യേകം MENTION ചെയ്തില്ല എന്നേയുള്ളൂ ...അതൊക്കെ ആ LEAF LETS ല്‍ ഉണ്ട്”
"ഡോക്ടര്‍ ആലോചിച്ചു എന്നെ ഒന്ന്‍ RING ചെയ്യൂ " ലലനാമണി മോഴിന്ഹു .മെല്ലെ യാത്രയായ്
അപ്പോള്‍ സുഹൃത്ത് അകത്തേക്ക് വന്നു.പുറത്ത് കിടക്കുന്ന ഇന്‍ഡിക്കയില്‍ ചാരി നിന്ന് അവരെ നോക്കി നിന്നു ..
"എന്തുവാടെ ഞായറാഴ്ച ദിവസം ഒരു ആന്റിയുമായി ചര്‍ച്ച "
"ഒന്നും ഇല്ല ,ബാങ്ക് ഇല്‍ നിന്നാണ് ",ഞാന്‍ പറഞ്ഹു
"ഞാന്‍ കഴിഞ്ഞ കൊല്ലം ഒരു 2 LAKH പേര്‍സണല്‍ ലോണ്‍ എടുത്തു കുറെ GADGETS വാങ്ങി ..ഇന്നലെയാണെങ്കില്‍,ഇത് വരെ കൃത്യമായി അടച്ചതിനു INCENTIVE ആയി ബാങ്ക് എനിക്ക് 3LAKHS വരെയുള്ള ലോണ്‍ ഒരു VERIFICATION ഉം കൂടാതെ ALLOT ചെയ്യാം എന്ന് പറഞ്ഞു MANAGER വിളിച്ചിരുന്നു.
"നമുക്ക് ആവശ്യമുണ്ടെങ്ങില്‍ നമ്മള്‍ ലോണിനു അപേക്ഷികുകയല്ലേ ? ബാങ്ക് നമ്മളെ വിളിച്ചു LOAN തരുന്നതെന്തിനു ?"
"നമ്മുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ബാങ്ക് ലോണ്‍ തരും .ഇപ്പോള്‍ തന്നെ ഈ" തെണ്ടിക്ക " കാറിനു പകരം പുതിയ ഒന്ന് വാങ്ങാം...അത് ആവശ്യമല്ലേ ?"
ഞാന്‍ ഒന്നാലോചിച്ചു
"ഇത് കൊടുത്തു ,കുണ്ടി ഉള്ള ഒരു വണ്ടി വാങ്ങെടാ..കാര്‍ഷിക ലോണ്‍ എന്ന് പറഞ്ഞു പെടക്ക്, നിസ്സാര പലിശയെ വരൂ...ഒക്കെ ഞാന്‍ റെഡി ആക്കാം ."
വെയില് മൂത്ത് തുടങ്ങി .ഞങ്ങള്‍ മെല്ലെ വീട്ടിനുള്ളില്‍ കയറി.കസേര യില്‍ ഇരുന്നതും ടി.വി on ചെയ്തു
"എടാ ഈ പഴഞ്ചന്‍ കുണ്ടിയുള്ള ടി.വി മാറ്റി ,കുണ്ടിയില്ലാത്ത ഒരു T.V വാങ്ങിക്കൂടെ L .E .D യോ L .C .D യോ എന്താന്ന് വെച്ചാല്‍ ?”
ഇവന്‍ പഠിക്കുന്ന കാലം തൊട്ടേ ഇങ്ങനാണ് .ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക്….
"എടാ കല്യാണം കഴിഞ്ഞു നിന്റെ ഭാര്യ ആദ്യമായി ഈ വീട്ടില്‍ താമസിക്കാന്‍ വരുകുകയല്ലേ . ഇത് കണ്ടാല്‍ പിന്നെ നിന്നെ എന്തിനു കൊള്ളാം "
മൂടല്‍പ്പം തള്ളി നില്കുന്നു എന്നല്ലാതെ ഭാര്യ പിണങ്ങി പോകാന്‍ മാത്രം ഈ ടി.വിക്ക് എന്ത് കുഴപ്പം ?.
"നീ വരുന്നോ .ഈ ആഴ്ചത്തെ ഒരേയൊരു ഞായരഴ്ച അല്ലേ PARK രാജധാനിയില്‍ നിന്ന് രണ്ടു സ്മാള്‍ വീശാം. പോണ പോക്കിന് SONY യില്‍ കയറി L C D T V നോക്കാം .നമ്മള്‍ക്കു 0% finance scheme ഒപ്പിക്കാം ..വെറുതേ തരുന്നത് പോലെയല്ലേ . "
"നീ വിട്, വയറ്റിളക്കം പിടിച്ചു tinidazole കഴിക്കുനുണ്ട്.ലവനും സ്മാളും കൂടി ശരിയാവില്ല."
അവന്‍ ഇറങ്ങാന്‍ തുടങ്ങി .
"അല്ല ,കുണ്ടിയുള്ള കാറും കുണ്ടിയില്ലാത്ത ടി.വി യും വാങ്ങി കാശു തീര്‍ത്താല്‍ ആ പറഞ്ഞ സമാനം ഒന്നിറക്കി വെച്ച് വിശ്രമിക്കാന്‍ ഒരു വീട് വേണ്ടേ ,അതിനു എവിടെ പോകും "
"ലോണ്‍ എടുക്കുക,ലോണ്‍ അടക്കുക .വേണമെങ്ങില്‍ ഇടയ്ക്കു നീ ചത്താല്‍ ആ ലോണുകള്‍ നിന്റെ ഭാര്യക്കും പിള്ളേര്‍ക്ക് ഉം ബാദ്യതയാകാതെ നിന്നോടൊപ്പം ഒടുങ്ങുന്ന scheme ഉണ്ട്.കാശു വേറെ കൊടുത്താല്‍ മതി."
No comments:
Post a Comment