തട്ടിപ് പോസ്റ്റുകളുടെ" ഷെയർ" മാർക്കറ്റ്
നവ മാധ്യമങ്ങളും ആരോഗ്യതട്ടിപ്പ് പോസ്റ്റുകളും
ഫ്രൂട്ടി ജ്യൂസ് കമ്പനിയുടെ ഒരു തൊഴിലാളി HIV അണുക്കൾ ഉള്ള രക്തം നിർമാണ സമയത്ത് കലര്തിയിട്ടുന്ടെന്നും parle agro നിർമാതാക്കളുടെ ഒരു ഉല്പന്നവും കുറെ നാളതെക്കു കഴിക്കരുതെന്നും ഒരു അറിയിപ്പ് ഒരു വര്ഷം മുൻപാണെന്നു തോന്നുന്നു സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടത് .ഡല്ഹി പോലീസ് ആണ് ഈ വാർത്ത പുറത്തു വിട്ടത് എന്ന് ആധികാരികമായി പറയുന്ന ഈ വാർത്ത NDTV പോലുള്ള ചാനലുകൾ റിപ്പോർട്ട് ചെയ്തതാണെന്നും പറയന്നുണ്ട്
ഇടയ്ക്കിടയ്ക്ക് ഈ റിപ്പോർട്ട് വീണ്ടും വീണ്ടും ഫെയ്സ് ബുക്ക്,WHATS ആപ് തുടങ്ങിയ സോഷ്യൽ മീഡിയ ,നവ മാധ്യമങ്ങൾ എന്നിവയിൽ പൊങ്ങി വരും .
HOAX അഥവാ തട്ടിപ്പ് എന്നിവ ഒരു സാഹിത്യ രൂപം പോലെ നവമാധ്യമങ്ങളിൽ ബ്രഹുതായി കൊണ്ടിരിക്കുന്നു. മറ്റു പല രംഗത്തും പോലെ(മാമുകോയ മരിച്ചു എന്നദ്ദേഹം സസുഖം ജീവികുമ്പോൾ വാർത്ത പരതുന്നത് പോലെ എപ്പോഴും അതത്ര നിരുപദ്രവകരമാകണം എന്നില്ല .ഞാൻ മരിചിട്ടില്ല എന്ന് മാമുക്കോയ ഒരാൾ പറയുന്നത് വിശ്വസിക്കണോ അതോ ഇത്രയും പേരുള്ള സോഷ്യൽ മീഡിയ പറയുന്നത് വിശ്വസിക്കണോ എന്ന ഒരു തമാശയും ഇയ്യിടെ കേട്ടു ..) ഇത്തരം ഹോക്സുകൾ ആരോഗ്യ രംഗത്ത് നിരുപദ്രവകരമായിരിക്കണം എന്നില്ല..
ഉദാഹരണത്തിന് തുടർച്ചയായി ഉപ്പുവെള്ളം കുടിച്ചാൽ എബോള തടയാം എന്ന നൈജീരിയൻ പോസ്റ്റ് വായിച്ചു അത് പ്രകാരം ചെയ്തു രണ്ടു പേർ മരിച്ച സംഭവങ്ങൾ പോലുമുണ്ടായി .പല രൂപത്തിൽ ,ഒറ്റ നോട്ടത്തിൽ തന്നെ അപഹാസ്യവും അവിശ്വസനീയവും എന്ന് മനസ്സിലാകാൻ കഴിയുന്ന സാമാന്യ ബുദ്ധിക്കു നിരകാത്ത അസംബന്ധങ്ങൾ മുതൽ ആധികാരികം എന്നു തോന്നിപികുന്ന "ശാസ്ത്രീയ വിവരക്കേടുകൾ " വരെ ഇങ്ങനെ പ്രത്യക്ഷപ്പെടാം .വളരെ വലിയ സ്വീകാര്യത ലഭിക്കാവുന്ന ഇത്തരം പോസ്റ്റുകളിൽ മേമ്പോടിക്ക് mayo ക്ലിനിക് വൃത്തങ്ങൾ ,പോലീസ് വൃത്തങ്ങൾ,ഏതെങ്കിലും പ്രശസ്തനായ പ്രൊഫസർ എന്നിവരെ യഥേഷ്ടം ഉദ്ദരിചിട്ടുണ്ടാകാം .അതൊക്കെ വാസ്തവമാണോയെന്നു cross check ആർക്ക് നേരം എന്ന ധൈര്യം.
സാധാരണയായി കണ്ടു വരുന്ന ആരോഗ്യരംഗതെ തട്ടിപ്പ് പോസ്റ്റുകളെ നമുക്ക് ഇങ്ങനെ തരം തിരിക്കാം
1.ജാഗ്രതൈ .,സൂക്ഷിച്ചില്ലെങ്കിൽ സർവനാശം
ആളുകളെ പേടിപെടുത്തുന്ന ഇത്തരം പോസ്റ്റുകൾ സരവവ്യാപകമായി ഉപയോഗപെടുത്തുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ,നമ്മുടെ ശീലങ്ങൾ എന്നിവയി ൽ ആസന്നവും ഭയപ്പെടുതുന്നതുമായ അപകടം ആരോപിക്കുന്നു .
ഏറ്റവും ഭയം സൃഷ്ടികുന്ന മരണം ,കാൻസർ മുതലായ ഭവിഷ്യതുകൾ ആണ് ഇവർക് പ്രിയം.കുട്ടികൾ kinderjoy കഴിച്ചാൽ അതിൽ wax ഉണ്ട് .കാൻസർ വരും എന്ന പോസ്റ്റ് നോക്കുക.ഫുഡ് ഗ്രേഡ് പാരഫിൻ wax പല ചോക്ലേട്ടുകളിലും ഉണ്ട് ,അത് മനുഷ്യ ശരീരത്തിന് ഗുണകരമോ ആവശ്യമുള്ളതോ അല്ല എന്നത് സത്യം.പക്ഷെ ശാസ്ത്രീയമായ അടിസ്ഥനമൊന്നും ഇല്ലാതെ അവ കാൻസർ ഉണ്ടാക്കും എന്ന് പരതുന്നത് പരിഭ്രാന്തി പരത്താൻ മാത്രമേ സഹായിക്കൂ.ഇതേ വകുപ്പിലാണ് മക് donalds burgerൽ ശുക്ലത്തിന്റെ അംശം കണ്ടെത്തി ,പുഴുക്കളെ അരച്ച് ചേർത്ത ഷാമ്പൂ നിർമാണം എന്നിവയെ പറ്റിയുള്ള പോസ്റ്റുകൾ
മക് donalds പോലുള്ളവയുടെ ഉല്പന്നങ്ങൽകെതിരെയുള്ള ഇത്തരം പോസ്റ്റുകൾ ജങ്ക് ഫാസ്റ്റ് ഫുഡിനെതിരെയുള്ള സ്വാഗതാർഹമായ നീകങ്ങളായി ചിലർ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുനുണ്ട് . എന്നാൽ യുക്തിക്ക് നിരക്കാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പരക്കെ ഷെയർ ചെയുന്നതിലൂടെയുള്ള ഇത്തരം നീകങ്ങൾ വിപരീത ഫലമാണ് മിക്കപോഴും ഉണ്ടാക്കുക
ഇതേ വകുപ്പിലെ വല്യ ഐറ്റം ആണ് H I V .ഇന്ത്യയിൽ ഏറ്റവും പ്രചാരം നേടിയ H I V HOAX ആണ് ആദ്യം പറഞ്ഞ ഫ്രൂട്ടി പോസ്റ്റ് ,പല രൂപത്തിൽ ഭാവത്തിൽ അതിപ്പോഴും നമ്മെ ഭയപെടുതുന്നു .
ചിലപ്പോൾ HIV രക്തം SYRINGE വഴി കുത്തി കയറ്റിയ ഓറഞ്ച് വിപണിയിലെത്തി എന്ന ഗമണ്ടൻ വെണ്ടക്കാ പോസ്റ്റു.. ഭയം നിറകുന്ന ഒരു പടവും കൂടെ
വാസ്തവത്തിൽ ഭക്ഷണത്തിലൂടെ HIV പകരുന്നതായുള്ള ഒരു കേസ് ഇന്നോളം റിപ്പോർട്ട് ചെയ്തിട്ടില്ല ,മനുഷ്യശരീരത്തിന് പുറത്തു HIV വൈറസ് വളരെ കുറച്ചു സമയമേ നിലനില്കൂ.
ശീലങ്ങളിൽ ഏറ്റവും" ഭയപാത്രമാക്കപെടുന്നത് " മൊബൈൽ ,ലാപ്ടോപ് ഉപയോഗം ആണ് .അമിതമായ ഇത്തരം GADGETSന്റെ ഉപയോഗം ,പ്രത്യേകിച്ച് കുട്ടികളിൽ ആശാസ്യമല്ല എന്നത് വാസ്തവം തന്നെ പക്ഷെ ലാപ്ടോപ് ഉപയോഗികുമ്പോഴുള്ള ചൂട് കാൻസർ ഉണ്ടാക്കും എന്നൊക്കെ തട്ടി വിട്ടാലോ
.
CONTACT LENS തീയ്കടുത്തു പോയപ്പോൾ വെന്തുരുകി കണ്ണിൽ ഒഴുകി കാഴ്ച നഷ്ടപെട്ട പെണ്കുട്ടിയെ നോക്കൂ .ഭയം വരുന്നില്ലേ .വെള്ളം തിളകുന്നതിലും ഉയർന്ന താപ നിലയിൽ അണ വിമുക്തന്മാക്കിയാണ് ലെൻസ് വിപണിയിൽ ഇറക്കുന്നത്.അപ്പോൾ ഇത് എത്ര ഉയർന്ന താപനിലയിലും ഉരുകില്ല എന്നാണോ .തീർച്ചയായും ..അതിനു മുൻപ് കണ്ണും ത്വക്കു ഒക്കെ വെന്തു പോകുമെന്ന് മാത്രം !
2. സർവരോഗകുലാന്തകസസ്യങ്ങൾ ,അത്ഭുത ചികിത്സ ,അവിശ്വസനീയ സൌഖ്യം
കേരളമാകെ അത്ഭുത വൃക്ഷങ്ങളായി അവതരിച്ച ലക്ഷ്മിതരുവും മുള്ളാത്തയും നവ മാധ്യമങ്ങളിൽ മാത്രമല്ല പത്രം ,ചാനലുകൾ മുതലായ വൃദ്ധ മാധ്യമങ്ങളും കൊട്ടി ഘോഷിച്ചു .CHEMOTHERAPY, RADIATION എന്നിവയൊന്നും കൂടാതെ ഇത്തരം വൃക്ഷ ലതാദികൾ പല രൂപത്തിൽ അകത്താക്കിയാൽ കാൻസർ പൂർണമായും ഭേദമാക്കാം എന്ന് പ്രശസ്ത കാൻസർ രോഗ വിദഗ്ധരുടെ "സാക്ഷ്യ പത്രം",ഫോണ് നമ്പർ ,അനുഭവ കഥ എന്നിവ കൂടെ അവതരിപിച്ചു. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും അതിസാരത്തിനും മലമ്പനിക്കും ഉപയോഗിച്ച് വന്നിരുന്ന സസ്യങ്ങളാണ് ലക്ഷ്മിതരു ,മുള്ളത്ത എന്നിവ.
ഈ കഥകളിലെല്ലാം കാൻസർ ചികിത്സയിൽ എവിടെയും ഈ സസ്യങ്ങൾ മാത്രം ഉപയോഗിച്ചായിരുനില്ല ചികിത്സ എന്നത് തെളിച്ചു പറയുന്നില്ല .RADIOTHERAPY ,കീമോ തെറാപ്പി മുതലായുള്ള വ്യവസ്ഥാപിത ചികിത്സാ രീതികൾകൊപ്പം ആണ് സസ്യ പ്രയോഗം .കാൻസെർ പ്രതിരോധത്തിൽ ആന്റി OXIDANT സംപുഷ്ടമായ പഴങ്ങൾ ,സസ്യങ്ങൾ എന്നിവ സഹായിക്കാം .എന്നാൽ അവ മാത്രമുപയോഗിച്ചു കാൻസർ മുക്തി നേടാം എന്നുള്ളത് വ്യാജ പ്രചരണം മാത്രമാണ് ,ഈ കഥയിലെ നായക സ്ഥാനത് നിര്തപെട്ടിരികുന്ന സെബി എന്ന യുവാവ് തന്നെ ഇതൊരു ബദൽ ചികിത്സാ രീതിയായി അവതരിപികു ന്നതിനോടുള്ള വിയോജിപ്പും ഇതിലെ ബിസിനസ് താല്പര്യങ്ങളെ കുറിച്ചും മനോരമയുടെ നാട്ടുപച്ച എന്ന പരിപാടിയിൽ പറയുന്നുണ്ട്.
പാശ്ചാത്യ രാജ്യങ്ങളിൽ പലപ്പോഴായി asparagus കാൻസർ രോഗകുലാന്തകനായി പണ്ട് ഇത് പോലെ അവതരിക്കപെട്ടിടുണ്ട്
.ഇത് പോലെ ഒരു ഐറ്റം ആണ് ഹൃദ്രോഗം,.ഹാർട്ട് അറ്റാക്ക് എന്നിവയൊക്കെ തടയാൻ ഉള്ള ഒറ്റ മൂലികൾ. പുകവലി ഉപേക്ഷിക്കുക ,കൃത്യമായ വ്യായാമം നടത്തുക ,മാനസിക സമ്മർദം കുറയ്ക്കുക ,ശരീര ഭാരം നിയന്ത്രിക്കുക ,രക്ത സമ്മർദം ഉയരാതെ നിലനിർത്തുക,പ്രമേഹം നിയന്ത്രികുക ,മിതമായതും സമീക്രുതം ആയതും ആയ ഭക്ഷണ രീതി പിന്തുടരുക എന്നിവയാണ് അതിനുള്ള മാർഗങ്ങൾ
വെളുത്തുള്ളി ,കാന്താരി മുളക്, മാതളനാരങ്ങ എന്നുവേണ്ട പലതരം വിത്തും സത്തും ചവച്ചു കഴിച്ചാൽ ഹൃദ്രോഗം ഒരിക്കലും വരില്ല എന്ന് തീർത്തു പറയുന്ന പോസ്റ്റുകൾ വിശ്വാസയോഗ്യമല്ല .
3. ആരോഗ്യ ടിപ്പുകൾ (തട്ടിപ്പുകൾ )
ഇയ്യിടെ സിനിമയിൽ പറഞ്ഞ മട്ടു, കേൾകുമ്പോൾ സിംപിളും പവർഫുള്ളും എന്നാൽ ഫലത്തിൽ USELESS ആയ ഈ വിഭാഗതിലെ പോസ്റ്റുകൾ മിക്കവയും സാമാന്യ ബുദ്ധിക്കു നിരക്കാതവയാണ്.എന്നാൽ അവയ്ക്കും മാർകെറ്റ് ഉണ്ട് എന്നതാണാശ്ച്ചര്യം .
ഉദാഹരണത്തിന് ഇത് നോക്കൂ
..തല വേദന വരുമ്പോൾ ഇടത്തെ നാസദ്വാരത്തിലൂടെ ശ്വാസമെടുക്കുക ,ക്ഷീണിതനായി തോന്നുമ്പോൾ വലത്തേ ശ്വാസദ്വാരത്തിലൂടെ ശ്വാസമെടുക്കുക .ഉപയോഗികാത്ത ശ്വാസ ദ്വാരം അടച്ചു പിടിക്കാൻ മറക്കരുത് .ഇപ്രകാരം ചെയ്താൽ കണ്ടു നിൽകുന്നവർകു ചിരിച്ചു ശ്വാസം മുട്ടും എന്ന ഗുണം മാത്രമേ ഉള്ളൂ .
മൊബൈൽ ഫോണ് ഉപയോഗികുമ്പോൾ ഇടത്തെ ചെവി ഉപയോഗിച്ചാൽ തലചോറിനു radiation കുറയും എന്നും വലത്തേ ചെവി ഉപയോഗിക്കരുത് എന്നത് മറ്റൊന്ന്
എന്നാൽ ഈ വിഭാഗത്തിൽ ഏറ്റവും ചിലവാകുന്നത് ജലപാനത്തെ കുറിച്ചുള്ള പോസ്റ്റുകളാണ്
രാവിലെ വെള്ളം കുടിച്ചാൽ മാറുന്ന രോഗങ്ങൾ ,വൈകിട്ട് കുടിച്ചാൽ മാറുന്ന രോഗങ്ങൾ ,ഭക്ഷണം കഴികുമ്പോൾ തണുത്ത വെള്ളം കുടിച്ചാൽ ഭക്ഷണത്തിലെ എണ്ണ ഘനീഭവിച്ചു കാൻസർ വരുന്നത് ,വെള്ളം ഒറ്റയടിക്ക് കുടികാതെ ഇറക്കിറക്കായി കുടിച്ചാൽ ഉണ്ടാകുന്ന അത്ഭുതങ്ങൾ എന്ന് വേണ്ട വെള്ളത്തെ കുറിച്ച് മലവെള്ളം പോലെ അത്യുഗ്രൻ പോസ്റ്റുകൾ
വിരേന്ദ് സോമർ എന്ന പ്രഖ്യാത cardiologist അമേരിക്കൻ ജർണ്ണൽ ഓഫ് കാർഡിയോളജി യിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് ഇതിന്റെ ആദ്യ വേർഷനിൽ തട്ടി വിട്ടിടുണ്ട് .അങ്ങനെ യാതൊരു പഠനവും ആരും നടത്തിയിട്ടില്ല എന്നതും അതെവിടെയും പ്രസിദ്ധീകരിച്ചിട്ടും ഇല്ല എന്നതും അല്പം സമയം ചിലവഴിച്ചാൽ കണ്ടെത്താം
ജലം ജീവൻ നിലനിർത്താൻ അത്യന്തപെക്ഷിതമാണ് .ജീവജലം എന്നാണല്ലോ പറയുക .ശുദ്ധജലം ആവശ്യത്തിനു കുടിക്കുക എന്നത് ആരോഗ്യത്തിന് ആവശ്യമായതാണെന്നും നമുക്കറിയാം .എന്നാൽ ജീവജലം സമയത്തിന് ഡോസ് വച്ച് കഴിച്ചാൽ രോഗസംഹാരിയായ മന്ത്രജലം ആകില്ല
ഇനിയുള്ളത് ലൈംഗിക ബന്ധത്തെ കുറിച്ചുള്ള ടിപുകളാണ് .മിക്കവയും നിർദൊഷവും ഉഭയസമ്മതപ്രകാരം പരീക്ഷിച്ചു നോക്കാവുന്നതും തന്നെ .എന്നാൽ ഈ വകുപ്പിൽ ഗര്ഭധാരണത്തിന് ഏറ്റവും സഹായകമായ പൊസിഷൻ ,ആണ് കുഞ്ഞിനു ഏറ്റവും ഉതകുന്ന പൊസിഷൻ ,പെണ്കുഞ്ഞിനു ചേർന്നവ തുടങ്ങിയവ ആളുകളെ (അതും സത്യമെന്ന് വിശ്വസിക്കുനവരുണ്ടെങ്കിൽ ) വഴിതെറ്റിക്കുന്ന വയാണ്
ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ എന്താണ് ചെയ്യേണ്ടത്
1,സാമാന്യ യുക്തിക്ക് നിരക്കുമോ എന്ന് സ്വയം ചോദിക്കുക
ഉദാഹരണത്തിന് കുളിക്കുമ്പോൾ കുളിക്കുമ്പോൾ അവസാനം തല നനക്കുന്നത് തലച്ചോറിനു ക്ഷതം ഏൽപിക്കും എന്നൊരു പോസ്റ്റ് വന്നെന്നിരികട്ടെ ,എത്രയോ വര്ഷങ്ങളായി എത്രയോ കോടി ജനങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടല്ലോ എന്നാലോചിക്കുക .ഈ നിലവാരമേ പല പോസ്റ്റ് കൾക്കും ഉള്ളൂ
2,ശാസ്ത്രീയമായി ചിന്തിക്കുക ,ചിന്തിക്കാൻ പ്രേരിപിക്കുക
അനുഭവ സാക്ഷ്യങ്ങളും അവകാശവാദങ്ങളും മാത്രം ആയി അവതരിക്കപെടുന്ന ചികിത്സാരീതികൾ ക്ക് ശാസ്ത്രീയമെന്നു കരുതാവുന്ന എന്തെങ്കിലും അടിസ്ഥാനം ,കാര്യ കാരണ ബന്ധം എന്നിവ അതിന്റെ പ്രചാരകറക് പറയാനുണ്ടോ എന്ന് നോക്കുക.സകല രോഗങ്ങളും തുടച്ചു മാറ്റുന്ന സർവരോഗകുലാന്തകൻ എന്ന മട്ടിൽ അവതരിക്കപെടുന്ന ചികിത്സകൾ സംശയദൃഷ്ടിയോടെയും അവിശ്വസിനീയതെയോടെയും മാത്രം കാണുക
3.
വാസ്തവം സ്ഥിരീകരിക്കാൻ ശ്രമിക്കുക -ആധികാരികമായ, സാധാരണക്കാര്ക് പോലും കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ ആരോഗ്യ കാര്യങ്ങൾ ചർച്ച ചെയ്യുന്ന സൈറ്റുകൾ ലഭ്യമാണ് (പലപ്പോഴും ഈ പോസ്റ്റുകൾ ആധികാരികത തോന്നിപിക്കാൻ ഇതേ കേന്ദ്രങ്ങളെ അടിസ്ഥാനം ഇല്ലാതെ വ്യാജമായി ഉദ്ദരിക്കുകയും ചെയ്യും)
4. പ്രകാശം മാത്രം പരകട്ടെ -അവസാനമായി ,ആരോഗ്യ കാര്യത്തിൽ അടിസ്ഥാനമില്ലാത്ത പോസ്റ്റുകൾ നിർദൊഷമെങ്കിൽ പോലും ഷെയർ ചെയ്യുകയോ ലൈക് ചെയ്യുകയോ ചെയ്യാതിരിക്കുക.

യാഥാർത്ഥ്യങ്ങൾ നേരോടെ പങ്ക് വച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.
ReplyDeleteയാഥാർത്ഥ്യങ്ങൾ നേരോടെ പങ്ക് വച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.
ReplyDeleteThank you
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete