നീറുന്ന നീറ്റും ബാക്കിയാവുന്ന ചോദ്യങ്ങളും
എല്ലാ വർഷവും ആണ്ട് നേർച്ച പോലെ നാടു നീളെ നടന്നു വരുന്ന മെഡിക്കൽ പ്രവേശന സമയത്തെ ആശയ കുഴപ്പങ്ങളുടെ പരമ്പര മാറ്റമൊന്നുമില്ലാതെ ഈ വർഷവും അരങ്ങേറി. മാസങ്ങളും വർഷങ്ങളും കടന്നു പോയാലും പ്രവേശന പരീക്ഷകൾക്ക് മണി മുഴങ്ങി വിദ്യാർത്ഥികൾ പരീക്ഷ എഴുതി തുടങ്ങിയതിനു ശേഷം മാത്രം അതിന്റെ സാധുതയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന പതിവ് നമ്മുടെ ഭരണ- നിയമ വ്യവസ്ഥകൾ തെറ്റിച്ചില്ലെങ്കിലും മെഡിക്കൽ വിദ്യാഭാസം ഇന്ത്യ മുഴുവൻ NEET ഏന്ന ഏക ജാലകം വഴി മാത്രം ആയി ( ജാലകം വഴി മെഡിക്കൽ കോളേജിൽ കയറാൻ അവർ കള്ളൻമാരാണോ? ,വാതിൽ എന്നല്ലേ വേണ്ടത് എന്നൊരു സുഹൃത്ത്! അതൊരു പ്രയോഗമാണ്, ഭാഷയല്ലല്ലോ നമ്മുടെ വിഷയവും പ്രശ്നവും! ) നിജപ്പെടുത്തും എന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായാണ് മനസ്സിലാകുന്നത്. ഇതിനനുകൂലവും പ്രതികൂലവുമായ് വിദ്യാർത്ഥി സമൂഹം, മെഡിക്കൽ വിദ്യാഭ്യാസ വിദഗ്ദർ ,നയ നിർമാതാക്കൾ, രാഷ്ട്രീയ നേതൃത്വം, നീതിന്യായ വിചക്ഷണർ എന്നിങ്ങനെ ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാവർക്കുമിടയിൽ കടുത്ത സംവാദം നടക്കുന്നു. അവയെ പ്രധാനമായും ഇങ്ങനെ സംഗ്രഹിക്കാം
തുടരണം ഈ രീതി... വളരണം മെഡിക്കൽ വിദ്യാഭ്യാസം
1 .രാജ്യമൊട്ടുക്കും ഇത് നടപ്പിലാക്കുമ്പോൾ അവസരങ്ങളിലുള്ള നഗര ഗ്രാമ അന്തരം വർധിക്കാൻ ഇട വരുന്നു എന്ന പരാതി .
IIT പോലുള്ള സ്ഥാപനങ്ങൾ ജോയിന്റ് എൻ ട്രൻസ് പരീക്ഷ നടപ്പിലാക്കിയപ്പോൾ വ്യാപകമായി ഇത്തരം ആശങ്ക ഉയർത്തപ്പെട്ടിരുന്നു. പ്രവേശന പരീക്ഷകൾ ഉപരി മധ്യ വർഗവും അതിന് മുകളിലുള്ള വരേണ്യവർഗവും എൻട്രൻസ് കോച്ചിംഗ് സെൻററുകളും തീർക്കുന്ന പരിധിക്കുള്ളിൽ നിൽക്കുന്ന അക്കാദമിക് വ്യായാമമാണെന്ന വാദം ശക്തമാണ് .പ്രത്യേകിച്ചും തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ എൻട്രൻസ് പരീക്ഷക്ക് പകരം പ്ലസ് റ്റു മാർക്ക് അനുസരിച്ച് പ്രവേശനം അനുവദിക്കുന്നു. സ്വാഭാവികമായും തമിഴ്നാട് ശക്തമായി NEET സമ്പ്രദായത്തെ എതിർക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് IIT പരീക്ഷകളിൽ 25% സീറ്റുകൾ ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഗ്രാമീണ മേഖലയിലുള്ളവർക്കും സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്നുവർക്കും ഉചിതമായ സർക്കാർ ഇടപെടലിലൂടെ ഇത്തരം പ്രവേശന മൽസരപരീക്ഷകളൾക്ക് നന്നായി ഒരുങ്ങുവാനുള്ള അവസരങ്ങൾ ഒരുക്കുക എന്നതാണ് ഇതിന് സ്വീകരിക്കാവുന്ന നടപടി.
2 .സിലബസ്സിലുള്ള വ്യത്യാസം കാരണം CBSE യുടെ പരീക്ഷാ നിലവാരത്തിൽ പ്രവേശനം നടത്തിയാൽ പുറകോട്ടു പോകുമോ എന്ന ആശങ്ക മഹാരാഷ്ട്ര ,തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ഉയർത്തുന്നു. കാലാനുസൃതവും ശാസ്ത്രീയവുമായ ഏകീകരിക്കപ്പെട്ട സിലബസ് ശാസ്ത്ര വിഷയങ്ങളിലെങ്കിലും രാജ്യമെമ്പാടും പിൻതുടരുന്നതാണ് അഭികാമ്യം . സിലബസ് ഏകീകരണം വരെ നീറ്റ് നടപ്പിലാക്കരുത് എന്ന ആവശ്യവും ഉയരുന്നുണ്ട് .
3. പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്താതിലുള്ള വിയോജിപ്പ് .ആറു പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്താനുള്ള അനുമതിയ്ക്ക് കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട് എന്നാണ് മാധ്യമങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ഇതിൽ മലയാളം കൂടി ഉൾപ്പെടുത്താൻ കേരള സർക്കാർ നിയമപരമായ രീതിയിലുൾപ്പെടെ സമ്മർദം ചെലുത്തണം എന്ന ആവശ്യവും വ്യാപകമാണ്. മറുവശത്ത് ഇംഗ്ലീഷിലല്ലാതെ മറ്റൊരു മാധ്യമത്തിലും പഠിക്കാനാവാത്ത ഒരു കോഴ്സിന് പ്രാദേശിക ഭാഷയിൽ പ്രവേശന പരീക്ഷ നടത്തുന്നതിലെ സാംഗത്യമില്ലായ്മ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിലെ ഇംഗ്ലീഷ് നിലവാരം ഉയർത്തുക എന്ന പോംവഴിയാണ് തേടേണ്ടത് എന്നും മറുവാദം ഉയരുന്നു.
ഒരു കാര്യം തർക്കത്തിനതീനമാണ്. കേരളത്തിൽ പ്രശസ്തരായ ,ആരോഗ്യ രക്ഷാ മേഖലയിൽ മഹത്തായ സംഭാവനകൾ നൽകിയ ഡോക്ടർമാരിൽ സ്കൂൾ തലത്തിൽ മലയാളം മീഡിയം പഠനം നടത്തിയ ധാരാളം പേരുണ്ട്.
2.സംവരണ തത്വങ്ങൾ പാലിക്കപ്പെടുമോ എന്ന ആശങ്ക
3.സ്റ്റേറ്റ് - കേന്ദ്ര സീറ്റ് വിഭജനത്തിൽ തങ്ങളുടെ വിദ്യാർത്ഥികൾക്ക് നഷ്ടം പറ്റുമോ എന്ന ചില സംസ്ഥാനങ്ങളുടെ ഭയം..
പല കേന്ദ്രങ്ങളിൽ നിന്നും ഈ വിഷയങ്ങൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഈ വിഷയങ്ങളിൽ തൽസ്ഥിതി തുടരുന്നതിൽ NEET തടസ്സമാകുമെന്ന് കരുതാൻ വയ്യ.
ദീർഘകാലാടിസ്ഥാനത്തിൽ ഇവയൊക്കെയാണ് പ്രധാനമായും എതിരഭിപ്രായങ്ങളായി ഉയർന്നു വരുന്നത്.
ഈ വർഷം തന്നെ നീറ്റ് നടപ്പിലാക്കാനുള്ള തീരുമാനം വിദ്യാർത്ഥികൾക്കുണ്ടാക്കിയ മാനസികമായ വൈഷമ്യങ്ങളും പരാമർശിക്കാതെ വയ്യ! അതിനെ കുറിച്ചു ധാരാളം പരാതികളുണ്ട് താനും. വൈകിയ വേളയിൽ പ്രവേശനാർത്ഥികളെ പരീക്ഷിക്കാതെ അൽപ്പം കൂടി മുന്നൊരുക്കത്തോടെ അടുത്ത വർഷം മുതൽ നടപ്പിലാക്കിയാൽ പോരെ എന്ന ചോദ്യം ന്യായമായും ഉയരുന്നുണ്ട്.
നീറ്റ് വരും എല്ലാം ശരിയാകും
1. പല ചർച്ചകളിലും വിധി പ്രസ്താവനകളിലും നീതിയുക്തമായ പ്രവേശന പരീക്ഷാ രീതി കളുടെ നെടുംതൂണുകളായി എടുത്തു പറയപ്പെട്ടിട്ടുള്ള മെറിറ്റധിഷ്ഠിതം, സുതാര്യം, ചൂഷണമുക്തം എന്ന മൂന്നു ഘടകങ്ങളെയും ഉൾകൊള്ളുന്ന പ്രായോഗികമായ ഉപാധിയാണ് NEET
2.പ്രവേശന പ്രക്രിയയിൽ പണത്തിന്റെ ദുഷിച്ച സ്വാധീനം, ദുരൂഹതകൾ, പല പരീക്ഷകൾ തുടർച്ചയായി എഴുതുന്നതിന്റെ സമ്മർദ ഭാരം (മാതാപിതാക്കൾക്ക് അനുബന്ധ സാമ്പത്തികഭാരം) എന്നിവ ഒഴിവാക്കാം
3 .രാജ്യമൊട്ടുക്കുമുള്ള പല തരംപ്രവേശന രീതികളെ ഏകദിശയിലാക്കുന്ന streamlining നടപടിയെന്ന രീതിയിലും NEET സ്വാഗതം ചെയ്യപ്പെടുന്നു.
പ്രവേശന പരീക്ഷകളിൽ അഴിമതിയുൾപ്പെടെയുള്ള ദുഷ്പ്രവണതകളെ നേരിടാൻ മെഡിക്കൽ കൗൺസിൽ NEET നിലവിൽ വരണമെന്ന് ആവശ്യമുന്നയിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. IMA യും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു എന്നത് ശ്രദ്ധേയമാണ്. പൊതുവെ ദീർഘകാലാടിസ്ഥനത്തിൽ ശരിയായ ദിശയിലുള്ള കാലു വയ്പ്പായാണ് NEET വിലയിരുത്തപ്പെടുന്നത്
ചില സംശയങ്ങൾ ഇപ്പോഴും ബാക്കിയാവുന്നു.
വഴിമുട്ടിയ വിദ്യാഭ്യാസം ,വഴി കാട്ടാൻ....?
രണ്ടു മൂന്നു വർഷങ്ങൾ മുമ്പ് ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോൾ ഒരു വിദ്യാർത്ഥി ഇതെഴുതുന്ന ആളുടെ മുറിയിൽ വന്നു. .കാന്റീനിൽ വച്ചൊക്കെ കണ്ടു പരിചയമുള്ള മുഖം ..
വളച്ചു കെട്ടില്ലാതെ പുള്ളി തുടങ്ങി.
" സാറെ, നാലു ചാൻസിൽ ഫസ്റ്റ് MBBS പാസ്സായില്ലെങ്കിൽ കോഴ്സിൽ നിന്ന് പുറത്താക്കുമോ..?''
" അങ്ങനെയൊക്കെ പറഞ്ഞു കേട്ടു എന്നല്ലാതെ ഏതെങ്കിലും യൂണിവേഴ്സിറ്റി അത് നടപ്പിലാക്കിയോ...' എന്തിനാണ് പുറത്താക്കുന്ന കാര്യം ഒക്കെ ആലോചിക്കുന്നത്.."
"നാലാമത്തെ ചാൻസാണ്, സർ..."
MBBS ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടമാണ് ആദ്യ വർഷം. പ്ലസ് റ്റു വിൽ നിന്ന് മെഡിക്കൽ വിഷയങ്ങളുടെ അതിവിശാലതയിലേക്ക് നവയുവാക്കൾ എടുത്തെറിയപ്പെടുന്ന പരീക്ഷണ ഘട്ടം..
പണ്ടു വായിച്ച പോസിറ്റീവ് ചിന്താ ഗ്രന്ഥങ്ങളും . 'നമുക്കും ജയിക്കാം' ഗ്രന്ഥങ്ങളും ഒക്കെ ഓർത്ത് ഒന്ന് പ്രചോദിപ്പിക്കാം എന്ന് ഞാൻ തീരുമാനിച്ചു:
"എന്തിനാണ് തോൽവിയെക്കുറിച്ച് ചിന്തിക്കുന്നത് .. പരീക്ഷയ്ക്ക് മാസം രണ്ടു ബാക്കിയില്ലേ.. ,ഇനി പഠിച്ചാലും പാസ്സാകാമല്ലോ?"
" ഇത് കൂടെ തോറ്റാൽ അവരങ്ങ് പുറത്താക്കിയാൽ ഇതങ്ങട് അവസാനിച്ചു കിട്ടിയേനെ... മടുത്തു സാറേ "
സാമാന്യം നല്ല എൻട്രൻസ് റാങ്കു നേടിയ ഒരധ്യാപക ദമ്പതികളുടെ പുത്രനാണ്. ... താൽപര്യം എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങ് , പടം വരപ്പ് എന്നിവ.. അതിന് വളരെ ദുഷ്കരമായ പരീക്ഷ കടന്നു കൂടിയ ആളെ താരതമ്യേന റാങ്ക കുറഞ്ഞ മെസിസിനു നിർബന്ധിച്ചും നെഞ്ചത്തടിച്ചും കൊണ്ട് ചേർത്തു -
ഇതിലും എത്രയോ പ്രധാനമായ വിഷയമാണ് അഭിരുചിയും സേവന തൽപ്പരതയും ഇല്ലാത്ത , പലപ്പോഴും ഒരു ജീവിതോപാധി പഠിച്ചെടുക്കുക എന്ന ലക്ഷ്യം മാത്രം മുൻ നിർത്തി ഒരു വലിയ വിദ്യാർത്ഥി വിഭാഗം മെഡിസിനു പ്രവേശനം നേടുന്നത് .
മെറിറ്റ് വിജയം ആട്ടക്കഥ.
എന്താണ് മെറിറ്റ് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. ഉയർന്ന പ്ലസ് റ്റു മാർക്കുകളും നല്ല എൻട്രൻസ് റാങ്കും നേടുന്നവർ ആണോ ഏറ്റവും നല്ല ഡോക്ടർമാർ ആകാൻ സാധ്യതയുള്ളവർ?. യുക്തിപൂർവ്വമായ മെഡിക്കൽ വിദ്യാർത്ഥി തിരഞ്ഞെടുപ്പ് , നിലവാരമുള്ള അധ്യാപകരും അധ്യാപനവും, കാലോചിതമായ പാഠ്യപദ്ധതി ,ഉചിതമായ പരീക്ഷാ രീതികൾ , ഇവയെല്ലാം നിയന്ത്രിക്കുന്ന സർവകലാശാലകളും ദിശാബോധമുള്ള രാഷ്ട്രീയ നേതൃത്വവും ചേർന്ന് സൃഷ്ടിക്കുന്ന ആരോഗ്യകരമായ നയ അന്തരീക്ഷം എന്നിവയാണ് വിജയകരമായ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നെടും തൂണുകൾ. ഇതിൽ ആദ്യത്തേത് യുക്തി പൂർവ്വമായ യോഗ്യതാ നിർണയമാണ്. മെറിറ്റ് എന്നത് ഒരു പ്രവേശന പരീക്ഷയുടെ റാങ്കോ സ്കോറോ മാത്രമായി ഒതുങ്ങി യോഗ്യത നിർണയിക്കുമ്പോൾ അളക്കപ്പെടാതെ പോകുന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അഭിരുചിയും ഡോക്ടർക്കു വേണ്ട സേവന തൽപ്പരതയുമാണ്.
സെലക്ഷനോ എലിമിനേഷനോ
എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും.? ഇത്രയധികം പേർ എഴുതുമ്പോൾ കുറെ പേരെ ഒഴിവാക്കി കുറച്ചു പേർക്ക് മാത്രം മെഡിക്കൽ വിദ്യാഭ്യാസത്തിനു യോഗ്യത നൽകുമ്പോൾ എന്തെങ്കിലും മാനദണ്ഡം വേണ്ടേ? കുറേ പേരേ ഒഴിവാക്കാനുള്ള യുക്തിസഹമായ എലിമിനേഷൻ പരീക്ഷ എന്ന നിലയ്ക്ക് നീറ്റ് നല്ല നീറ്റായ നടപടി തന്നെ
"We believe merit cannot be defined by marks and marks alone, nor is it all-sufficient in the formation of a doctor. ...
Entrance exams without testing practical skills would change the view of young graduates of medicine from a professional, clinically proficient, humane field of enterprise to one in which the goal is to memorise obscure theoretical minutiae to maximise marks. "
ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ ഡയറക്ടർ 2013 ൽ NEET നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ദി ഹിന്ദുവിന് അയച്ച കത്തിലെ വരികളാണിവ. ഇതിൽ സാംഗത്യമില്ല എന്നു പറയാനാവില്ല. ചില സ്ഥാപനങ്ങളെങ്കിലും എൻട്രൻസ് പരീക്ഷളിലെ മാർക്കിനോടൊപ്പം പ്രവേശനാർത്ഥികളെ ചെറിയ ബാച്ചുകളായ് തിരിച്ച് വിദഗ്ദരായ 'ഒബ്സർവർ,മാരുടെ ദിവസങ്ങൾ നീളുന്ന നിരീക്ഷണത്തിൽ നടക്കുന്ന അഭിരുചി നിർണയം കൂടി കണക്കിലെടുത്ത് പ്രവേശനം നൽകുന്ന രീതി പിന്തുടരുന്നു.
ഇത്രയധികം പേർ എഴുതുന്ന ഒരു പരീക്ഷയിൽ ഇത്തരം പരിഷ്ക്കാരങ്ങൾ ഏർപ്പെടുത്തിയാലുണ്ടാകുന്ന വൈഷമ്യങ്ങൾ ഓർക്കാതെയല്ല ഇതെഴുന്നത്.
എന്നാൽ എല്ലാവർക്കും ആരോഗ്യം എന്ന ജനക്ഷേമ ലക്ഷ്യവും ഉപരിപഠന കേന്ദ്രീകൃത മെഡിക്കൽ വിദ്യാഭ്യാസവും പരസ്പര പൂരകങ്ങളാകാതെ രണ്ടു ധാരകളായി മാറുന്ന ദുരന്തത്തിന് അറുതി വരുത്തുവാൻ നാം ഈ ദിശയിലേക്കുള്ള ചുവട് വയ്പ്പ് ആലോചിച്ചേ മതിയാകൂ...
വേണമോ ഇത്രയധികം മെഡിക്കൽ കോളേജുകൾ
ഈ വിഷയവുമായി നേരിട്ട് ബന്ധമില്ലെങ്കിലും കുറെയധികം പേർക്ക് തൊഴിൽ കണ്ടെത്താനുള്ള വേദിയായ് മാത്രം മെഡിക്കൽ വിദ്യാഭ്യാസത്തെ കാണുവാൻ കഴിയാത്തത് കൊണ്ട് ഈ ചോദ്യം കൂടി ചർച്ചയ്ക്കെടുക്കുന്നു.
ഭാരതം മുഴുവനായി എടുത്താൽ തന്നെ MBBSമെഡിക്കൽ ഡോക്ടര്മാരുടെ ലഭ്യതയിൽ കാര്യമായ കുറവില്ല എന്ന വസ്തുത കണക്കുകളിൽ വ്യക്തമാണ് ..എന്നാൽ ഗ്രാമങ്ങളിൽ ഡോക്ടര്മാരുടെ സേവനം ലഭ്യമാകുന്നില്ല എന്ന പ്രശ്നം പരിഹരിക്കപെടാതെ കിടക്കുന്നു,മിനിമം വിദഗ്ധ സേവനമെങ്കിലും ഉറപ്പു വരുത്തേണ്ട സ്പെഷലിസ്റ്റ് ഡോക്ടര്മാരുടെ ( ഏറ്റവും ആവശ്യമായ MEDICINE,GYANECOLOGY ,ശിശുരോഗ വിദഗ്ധർ ഉള്പ്പെടെ )70% പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുന്നു(Rural Health Statistics in India 2011.http://nrhm-mis.nic.in/UI/RHS/RHS%202011/RHS%202011%20Webpage.htm ) സ്പെഷലിസ്റ്റ് ഡോക്ടര്മാരുടെ കുറവ് പോലെ രൂക്ഷമായ ഒരു പ്രശ്നമാണ് മെഡിക്കൽ ടീച്ചർമാരുടെ എണ്ണത്തിലുള്ള രൂക്ഷമായ കുറവ്. താരതമ്യേനെ മെഡിക്കൽ കോളേജുകൾ കുറവുള്ള സംസ്ഥാനങ്ങളായ ബീഹാർ (115 ലക്ഷം ജനസന്ഖ്യക്ക് ഒരു മെഡിക്കൽ കോളേജ് ),ഉത്തർ പ്രദേശ് (95 ലക്ഷതിനൊന്നു ) മുതലായവയുമായി തട്ടിച്ചു നോക്കുമ്പോൾ 15 ലക്ഷം ജനസന്ഖ്യക്ക് ഒരു മെഡിക്കൽ കോളേജുമായി "ആളോഹരി മെഡിക്കൽ കോളേജ് " പട്ടികയിൽ കേരളം ഇപ്പോൾ തന്നെ ഒരു പക്ഷെ ഒന്നാം സ്ഥാനതായിരിക്കാം .2007 ലെ പഠനങ്ങൾ അനുസരിച്ച് തന്നെ മെഡിക്കൽ കോളേജ് അധ്യാപകരുടെ എണ്ണത്തിൽ 25 മുതൽ 33% വരെ കുറവുണ്ട് .അതിപ്പോൾ എത്രയോ അധികം രൂക്ഷമായിരികുന്നു. .ആവശ്യത്തിനു രോഗികളും വഴിതെളിക്കാൻ അധ്യാപകരും ഇല്ലാത്ത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുടെ ആരോഗ്യ രംഗത്തെ ഏതെങ്കിലും ചോദ്യത്തിനുത്തരമാണോ ..
കേരളത്തിലെ സാഹചര്യം പ്രത്യേകം ചർച്ച ചെയ്താൽ വർധിച്ചു വരുന്ന, കാലാവസ്തകൾകുനസരിച്ചു പടർന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങൾ , ചെറുപ്പകാർകിടയിൽ ഉള്പ്പെടെ വര്ദ്ധിച്ചു വരുന്ന കാൻസർ ,ജീവിത ശൈലീ രോഗങ്ങൾ ,വർധിച്ചു വരുന്ന വയോധിക ജന സംഖ്യയും അതിന്റെ പ്രശ്നങ്ങളും എല്ലാത്തിലുമുപരി വളരെ ഉയര്ന്ന രോഗതുരാവസ്ഥ(MORBIDITY) ,പ്രധാനമായും ചികിത്സാ രംഗത്തുനിന്ന് സർക്കാർ പിന്മാറുന്നത് മൂലമുണ്ടാകുന്ന ഉയർന്ന ചികിത്സാ ചിലവു ,ശുദ്ധ ജല/ഭക്ഷണ ലഭ്യത എന്നിങ്ങനെ ആരോഗ്യകേരളം നേരിടുന്ന ഒരു ചോദ്യത്തിനും ഉത്തരമല്ല കൂടുതൽ മെഡിക്കൽ കോളേജ് എന്ന ഫൊർമുല എന്ന് മനസിലാക്കാം

No comments:
Post a Comment