Wednesday, March 11, 2015

ഇന്നത്തെ ഇഡ്ഡലി ഒട്ടും ശാശ്വതം അല്ല ..."
ജഗദമ്മ യാണ് .എണ്ണ കറുപ്പിൽ പല്ലുകൾ തിളങ്ങി .രാവിലെ പോകാനുള്ളതാണ് . ശാശ്വതം അല്ലാത്ത മൂന്നിഡ്ഡലികൾകു മുൻപിൽ ഞാൻ മിഴിച്ചിരുന്നു .മറുപടിയെന്നോണം ജഗദമ്മ ഇഡ്ഡലിയിൽ വിരലാഴ്ത്തി തിരികെ എടുത്തു .മാവു മുഴുവൻ വിരലിൽ ഒട്ടി ഇരിക്കുന്നു.വേവ് പോരാത ഇഡ്ഡലിയിൽ സാമ്പാർ കോരി ഒഴിച്ചു .." .രൂക്ഷമായ രുചി…മൂന്നെണ്ണം അകത്താക്കി ഓടി .6.45 നു കോളേജ് വണ്ടി എത്തും .night കഴിഞ്ഞു ഭാര്യ എത്തുമ്പോൾ ഉച്ചയടുക്കും .അത് വരെ കുഞ്ഞ് ഉറങ്ങും,ഉണരും,മുട്ടിലോടും .
വിജയകാന്ത് അല്പം മെലിഞ്ഞു വിളറിയത് പോലുള്ള മുരുകൻ ആണ് driver .വഴി നീളെ തന്റെ ശമ്പളം കൂടെ directore മണിയടിച്ചു വാങ്ങി വക്കുന്ന ഭാര്യയെ ചീത്ത വിളിക്കും .അമരവിള ചെക്ക്പോസ്റ്റ് കഴിഞ്ഞാൽ മുരുകന്റെ ഫോണ് വിറക്കും. ഫോണ് എടുത്ത മുരുകൻ വിറക്കും ....ശബ്ദം താഴും ..വച്ച് കഴിഞ്ഞാൽ മുരുകൻ തമിഴും മലയാളവും കെട്ട ഭാഷയിൽ പറയും."അറിവ് കെട്ട സാധനം .....drive ചെയ്യുമ്പോൾ ഫോണ് ചെയ്യും..
ആനയുണ്ട് കാമ്പസ്സിൽ. .ആഴ്ചയിൽ ഒരിക്കൽ അതിനെ മണിയടിച്ചു കാമ്പസ്സിൽ തെക്കുവടക്ക് നടത്തിക്കും .. 'കാക്ക കാലിന്റെ തണൽ പോലും ഇല്ലാതെ 'വെയിൽ കത്തുന്ന ഒരു മധ്യാഹ്നത്തിൽ ഒരിക്കൽ ഫോണ് അടിച്ചു..
സാർ ,അത് വന്ത് stool examine ചെയ്യുമോ "
microbiologist നേരത്തെ പോയി .. സ്ലൈഡ് ആക്കി കൊണ്ടുവന്നാൽ നോക്കാം എന്ന് പറഞ്ഞപ്പോൾ ശബ്ദം താഴ്ന്നു..”സാർ..അതു വന്ത് ELEPHANTUDE… സാർ”
..elephant ഓഫ് medical കോളേജ് എന്ന് റിപ്പോർട്ട്‌ ചെയ്തു.അതിൽ നിറയെ strongyloides പോലെ എന്തോ വിര കിടക്കുന്നു .ആനയെ ദയവായി നടത്തിക്കരുത് എന്ന് വിളിച്ചു പറഞ്ഞു .പിറ്റേന്നു മുതൽ തിളപ്പിച്ചാറ്റിയ വെള്ളവും ,പിന്നെ ഭക്ഷണവും വീട്ടിൽ നിന്നാക്കി
6 മണി അടുപ്പിച്ചു വീട്ടില് എത്തുമ്പോൾ ജഗദമ്മ രാജമാണിക്യമാകും..."വ്വോ ..സാറേ എന്തരു പറയാൻ
കുട്ടി പെടുത്ത്‌ ......തൂറി ..“
ഭാര്യ night ആകുമ്പോൾ ..രാത്രി 2 മണിക്ക് കുഞ്ഞു കരയും ..
."ദേ ന്വാക്ക് ..പല്ലി ..എന്നൊക്കെ പറഞ്ഞു കളിപിക്കും .കുറെ നേരം പല പാട്ടുകളേയും തൊണ്ട കൊണ്ട് പരിക്കേല്പിക്കും.
ഒരു ഞായറാഴ്ച ഞാൻ ജഗദമ്മയൊട് വീട്ടു വിഷേഷങ്ങൾ ചോദിച്ചു .
.ഭർത്താവുണ്ട് കിടപ്പാണ് ...രോഗം ഒന്നും ഇല്ല..മദ്യം,മയക്കം ....”കിടക്കുന്ന കട്ടില് കൊണ്ടുപോകാൻ കടക്കാര് വരുമ്പോൾ എണീക്കുവാരിക്കും” .മകൻ നെയ്യാറോ മറ്റോ ഏതോ മുതല വളര്ത് കേന്ദ്രത്തിൽ ജോലി ചെയ്യുന്നു.അവന്റെ മോൻ കണ്ണൻ… .മാസം മൂന്നു ദിവസം വീട്ടിൽ പോകുമ്പോൾ കണ്ണന് കൈ നിറയെ മുട്ടായി, വീട്ടുകാർക്കു കാശ്...
ഒരു ദിവസം discovery ഇൽ ഓസ്ട്രേലിയയിലോ മറ്റോ ഉള്ള മുതലകളെ പറ്റി ഒരു പരിപാടി .ജഗദമ്മ ഓടി വന്നു.." സാറേ ഇവിടേയാ കണ്ണന്റെ അച്ഛന് ജോലി .ബോട്ട് ഓടിക്കുനത് അവനായിരിക്കും .ചെലപ്പോൾ കാണിക്കും ..."അസന്ഖ്യം നിക്കറിട്ട സായിപ്പന്മാർ ബോട്ടിൽ നില്കുന്നത് കണ്ടു സംശയത്തോടെ നോക്കി .."പണ്ടൊക്കെ സയിപ്പന്മാര് വരുമായിരുന്നു.ഇപ്പോൾ ഈ സവാരി നിരത്തി..അവന്റെ ജോലി പോക്ക് തന്നെ.."
3 ദിവസത്തെ അവധിക്കു പോയി വന്ന മൂന്നാം ദിവസം ദീപാവലിക്ക് വീട്ടില് പോവണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ പോരെടുത്തു .."ഇങ്ങനെ കൂടെ കൂടെ വീട്ടില് പോയാല കുഞ്ഞിനെ ആര് നോക്കും...ഞങ്ങൾക്ക് duty ക്ക് പോകേണ്ടേ .." കണ്ണനു മുട്ടായി വാങ്ങി കൊടുക്കാതെ എന്ത് ദീപാവലി .ജഗദമ്മ ഉടനെ എന്റെ കയ്യീന്ന്ഫോ ണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചു.
"മക്കളെ, ഇവര് പോകാൻ സമ്മ്തിക്ക്നില്ല .മൂന്നു ദിവസത്തെ ശമ്പളം പിടിച്ചോട്ടെ...,അല്ലെങ്ങിൽ കളഞ്ഞിട്ടു ഞാൻ അങ്ങോട്ട്‌ വരാം ...."
സാറ് തന്നെ സംസാരിക്കു .മകന്റെ ഭാര്യയാണ് എന്ന് തോന്നുന്നു.ഞാൻ വൈഫ്‌ നു കൊടുത്തു.."അമ്മച്ചി അങ്ങനെ പലതും പറയും.വിടുക ഒന്നും വേണ്ട..ഇപ്പോൾ വന്നു പോയെ ഒള്ളൂ ..."ഫോണ്‍ മുറിഞ്ഞു .
ഒരിക്കൽ ജഗദമ്മ കണ്ണിനു ചുറ്റും വേദന എന്ന് പറഞ്ഞു ആകെ ബഹളം..വലത്തേ കണ്ണ് ഇരുട്ട് കയറി തിമിരത്തിനു " വ്വോപ്പറേഷൻ " കഴിഞ്ഞതാണ .ഇപ്പോൾ ഇടതെ കണ്ണിനു ചുറ്റും കൊളുത്തി വലിക്കുന്ന വേദന ..ഒരേ ഇരിപ്പ് ...പണിമുടക്ക്‌ ...മെഡിക്കൽ കോളേജ്കളിലെ ഡ്യൂട്ടി ലിസ്റ്റുകൾ പല തവണ മാറ്റി എഴുതേണ്ടി വന്നു .ലോകം ആടി ഉലന്ഞു.
RIO യിലെ ഡോക്ടർമാർ "വെറുതെ ലൈറ്റ് അടിച്ചും മരുന്നൊഴിചും" കണ്ണിനു ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞത് ഒന്നും ജഗദമ്മ കണക്കിലെടുത്തില്ല..
”കാട്ടാക്കട PNM അശോത്രിയിൽ പോയി കണ്ണ് പൊളന്നു വ്വോപ്പറേഷൻ ചെയ്യണം...ഇത്തിരിപ്പോരം മരുന്നോഴിച്ചിട്ടെന്തു ..."
തന്റെ രോഗങ്ങള്ക്ക് ശമനം ലഭിക്കുന്ന ഒരേയൊരു ആരോഗ്യ നികെതനം കാട്ടാക്കട PNM അശോത്രി ആണെന്ന് ജഗദമ്മ വിശ്വസിച്ചു
ഒരു ദിവസം നിസ്സാരമായ കാര്യത്തിന് ജഗദമ്മ പിണങ്ങി...
പാവങ്ങളെ "ജ്വാലിക്കു " നിർത്തി ദ്രോഹിക്കരുത് എന്ന് പറഞ്ഞു കൊടുങ്കാറ്റു പോലെ സാധനങ്ങൾ ഒരു കവറിൽ ആക്കി പടിയിറങ്ങി ..വഴി നീളെ പുലഭ്യം പറഞ്ഞു മറഞ്ഞു ..വര്ഷങ്ങള് പലതു എന്ന് പറഞ്ഞു കൂടാ, ചിലതു തള്ളിയും തലോടിയും കടന്നു പോയി ...ആ കുഞ്ഞിനു രണ്ടു ദിവസം മുൻപ് ഒന്നാം ക്ലാസ്സിലേക്ക് uniform കുപ്പായത്തിനു അളവെടുത്തു.
ഇന്ന് തിരഞ്ഞെടുപ്പ് ദിവസം,എന്തോ ഓര്മ വന്നത് മോഡിയേയോ രാഹുൽ ഗാന്ധിയേയോ ഒന്നും അല്ല..ജഗദമ്മയെ ആണ്
...കാന്റീനിൽ ഇരികുന്നു
ജഗദമ്മ വോട്ട് ചെയ്തു കാണുമോ ,ആര്ക്ക് ചെയ്തു കാണും..."
മുന്നില് ഇഡ്ഡലികൾ…വളരെ ശാശ്വതം ആയ മൂന്ന് ഇഡ്ഡലികൾ...

No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...