അരിമ്പാറയാണ് പ്രശ്നം .പാലുണ്ണിയെന്നും പറയും
മുഖത്താണ് ..അഭംഗിയാണ് ,
അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു
മുതിര കിഴി കെട്ടി അരിമ്പാറ പുറത്തു വെക്കണം .ഒരു അര മണിക്കൂർ ,എന്നിട്ട് അത് ഉച്ച നേരത്ത് കിണറ്റിലിടണം .
മുതിര വെള്ളത്തിൽ കിടന്നു ചീയുമ്പോൾ അതും പൊടിഞ്ഞു പോകും
ചിലർക്കെങ്കിലും ചിരി വരുന്നുണ്ടാകും. എന്ത് ചിരിക്കാൻ. ഇതിലും ഗൗരവമേറിയതും ജീവഹാനികരമായതുമായ രോഗങ്ങൾക്ക് ഇത്ര തന്നെ അസംബന്ധ ജടിലമായ ചികിത്സാ രീതികൾ നാം അവലംബിക്കുന്നില്ലേ..'
ഇതിനെന്താണ് ശാസ്ത്രീയമായ അടിസ്ഥാനം ..
കടന്നലിനെ കൊണ്ട് കുത്തിച്ച് ചികിൽസ, ലഘുവായ മാനസിക വ്യായാമത്തിലൂടെ പാൻക്രിയാസിലെ
ബീറ്റാ കോശങ്ങളെ ഉദ്ദീപിപ്പിച്ച് പ്രമേഹം' കീഴടക്കുക മുതൽ സുസംഘടിതവും പാരമ്പര്യം അവകാശപ്പെടുന്നതുമായ കപടശാസ്ത്ര ചികിൽസാ രീതികൾ നമ്മുടെ സാക്ഷര സുന്ദര വിദ്യാസമ്പന്ന കേരളത്തിൽ പോലും വ്യാപകമാവുന്നു.
എന്താണ് കപട ശാസ്ത്രം അല്ലെങ്കിൽ pseudoscience.?.
ശാസ്ത്രത്തിനോളം തന്നെ പഴക്കം കപടശാസ്ത്രത്തിനുണ്ട്. കപടശാസ്ത്രത്തിന്റെ രീതികൾ, മാർഗ്ഗങ്ങൾ, ലക്ഷ്യങ്ങൾ, ലക്ഷണങ്ങൾ എന്നിവ ശാസ്ത്രീയമായി തന്നെ പലവരും പഠിച്ചിട്ടുണ്ട്. ചികിൽസാ രംഗത്തെ കുറിച്ചു മാത്രം ചില ചിന്തകൾ പങ്കു വെക്കുന്നു.
ഒരു വിഷയത്തിൽ ശാസ്ത്രീയമായ ശിക്ഷണം നേടുക ,
താൽപര്യമുള്ള പഠന മേഖലയിൽ കൃത്യമായ നിരീക്ഷണങ്ങൾ നടത്തുക ,രേഖപ്പെടുത്തിയ നിരീക്ഷണങ്ങൾ ഉപയോഗിച്ച് അനുമാനങ്ങൾ നടത്തുക, ആ അനുമാനങ്ങളുടെ സാധുത അല്ലെങ്കിൽ സാധുത ഇല്ലായ്മ ഉറപ്പു വരുത്തുവാൻ പരീക്ഷണങ്ങൾ നടത്തുക ,അവ വിശകലനം ചെയ്ത് ഫലങ്ങൾ ശാസ്ത്രലോകസമക്ഷം പ്രസിദ്ധീകരിച്ച് വിശകലന വിധേയമാക്കുക.
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ എന്നല്ല
ഏതു ശാസ്ത്രത്തിന്റെയും രീതി ഇതാണ്. അപ്പോൾ കപടശാസ്ത്രം എന്താണ്.. നിങ്ങൾ ഒറ്റ നോട്ടത്തിൽ അസംബന്ധമെന്നു വിധിയെഴുതിയ മേൽ പറഞ്ഞ മുതിര ചികിത്സതന്നെയെടുക്കാം... ഒരു ' താത്വികാവലോകനമാകാം .. '
"രോഗി ഈ പ്രപഞ്ചത്തിന്റെ അംശമാണ് .മുതിര ചീയുമ്പോൾ പ്രപഞ്ചത്തിൽ ചെറിയ ചലനങ്ങൾ ഉണ്ടാകും .ആ മുതിര അരിമ്പാറ പുറത്തിരുന്നതല്ലേ .തീർച്ചയായും അത് ശരീരത്തെ ബാധിക്കും .എല്ലാ രോഗങ്ങള്ക്കും കിഴി കെട്ടിയ മുതിര മതി ഞങ്ങള്ക്ക് .അളവും മൂപ്പും മാറും രോഗമനുസരിച് .യാതൊരു പാർശ്വഫലവും ഇല്ല .അതൊന്നും നിങ്ങള്ക്ക് മനസ്സിലാവില്ല"
ഇപ്പോൾ ഒരു ചെറിയ 'ശാസ്ത്രീയ 'തയുടെ ഗന്ധം വന്നില്ലേ?
കപടശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ
ഈ രീതിയിൽ അകം പൊള്ളയായ കാമ്പില്ലാത്ത വാദങ്ങളെ ശാസ്ത്രത്തിന്റെ പൊട്ടും പൊടിയും വെച്ച് അവതരിപ്പിക്കുന്നതാണ് കപടശാസ്ത്രത്തിന്റെ രീതികൾ.
ശാസ്ത്രസമൂഹം സമഗ്രമായ വിലയിരുത്തലിനു ശേഷം തള്ളികളഞ്ഞ പഠനങ്ങൾ ,അർദ്ധസത്യങ്ങൾ,ഭാവന ഇവയെല്ലാം ചേർത്ത് വാർത്തെടുത്ത കെട്ടുകഥകൾ ഈ രീതിയിൽ വേഷം കെട്ടിയെത്തുമ്പോൾ നമ്മുടെ മാധ്യമങ്ങൾ (നവവും വൃദ്ധവും!) അവയ്ക്ക് നല്ല രീതിയിൽ പിന്തുണ നൽകുന്നുണ്ട്. അപ്പോൾ നമ്മൾ ഒരൽപം സാമാന്യബുദ്ധി ഉപയോഗിച്ചാലേ പലപ്പോഴും ഇവയെ തിരിച്ചറിയാൻ കഴിയൂ..
തികഞ്ഞ ശാസ്ത്ര വിമുഖത
അടിസ്ഥാന ശാസ്ത്ര പ്രമാണങ്ങളോടുള്ള തികഞ്ഞ വൈമുഖ്യം.. ഞങ്ങളുടെ ശാസ്ത്രത്തിന് തന്റെയൊന്നും തന്മാത്രാ ശാസ്ത്രത്തിന്റെയും വൈദ്യത്തിന്റെയും സർട്ടിഫിക്കറ്റ് വേണ്ട .ഞങ്ങളുടെ ശാസ്ത്രം മനസ്സിലാക്കാനാവത്തത് നിങ്ങളുടെ അറിവില്ലായ്മ... ഇയ്യിടെ ക്ഷുഭിതനായി ഒരു സുഹൃത്ത് പറഞ്ഞതാണ്. സ്വയംഭൂവും സാരാംശ സമ്പൂർണ്ണവുമായ ഒരു ശാസ്ത്രം എന്നൊന്നില്ല. ഉദാഹരണത്തിന് എന്റെ കൈയിൽ പൂജ്യം മാങ്ങയുണ്ട് .. അത് ഞാൻ അഞ്ച് പേർക്ക് വീതിച്ചു കൊടുത്താൽ ഓരോരുത്തർക്കും അഞ്ചു മാങ്ങ കിട്ടും എന്ന പ്രമാണം മുന്നോട്ടു വെച്ചാൽ അതിലെ അടിസ്ഥാന ഗണിതം തന്നെ തെറ്റാണ്... ഇങ്ങനെ അടിസ്ഥാന ശാസ്ത്ര പ്രമാണങ്ങൾക്ക് വിരുദ്ധമായ ഏത് പ്രസ്ഥാനവും അടിത്തറയില്ലാത്തതാണ്.
ഉദാഹരണത്തിന് രോഗാണു എന്നത് കച്ചവട ലക്ഷ്യം മുൻനിർത്തി മോഡേണ്‍ മെഡിസിൻ അടിച്ചിറക്കിയ myth ആണെന്നു വാദിക്കുക.. ഡിഫ്ത്തീരിയക്ക് ബാക്ടീരിയയുമായി ഒരു ബന്ധവുമില്ലെന്നും ഹിൻഡാലിയം പാത്രത്തിൽ പാചകം ചെയ്യുന്നതിനാലാണ് അത് പകരുന്നത് എന്നൊക്കെയുള്ള ഉഡായിപ്പുകൾ ...
നമുക്ക് ഒന്നും പറയാത്ത ഒരു പാട് കാര്യങ്ങളുണ്ട്...
ഒരു പാട് കാര്യങ്ങളിൽ വ്യക്തമായ ഉത്തരങ്ങൾ തരാതിരിക്കുക. കാര്യവും കാരണവും തമ്മിലുള്ള ബന്ധം വരുമ്പോൾ അവ്യക്തമായതും യുക്തിരഹിതവുമായ വാദങ്ങൾ നിരത്തുക
ഉദാഹരണത്തിന് യോഗയും, സ്വയം നിർദ്ദേശവും (auto suggestion) മാത്രം ഉപയോഗിച്ച് അർബുദം കീഴടക്കാം എന്ന് വാദിക്കുമ്പോൾ എങ്ങനെയാണ് അതിന്റെ പ്രവർത്തന രീതി എന്ന് ചോദിച്ചു നോക്കൂ.. ഹോളിസ്റ്റിക് , പ്രതിരോധം ,മാനസിക സ്ഥിതി എന്നൊക്കെയുള്ള കുറെ വാക്കുകൾ കൊണ്ടൊക്കെയുള്ള പ്രയോഗം കൂടെ വരും.
ICU രോഗികൾക്കിടയിൽ പ്രാർത്ഥനയും ശുഭാപ്തി വിശ്വാസവും ഉളളവരുടെ മരണനിരക്ക് കുറവാണെന്ന് പഠനമുണ്ട് എന്നൊക്കെ ഉദ്ധരിക്കും.
എന്നാൽ അർബുദം ബാധിച്ചു കഴിഞ്ഞൊരു വ്യക്തിക്ക് ഭക്ഷണക്രമീകരണം ഉപയോഗിച്ചു യോഗ നടത്തി അർബുദം മാറുമെന്ന് സ്വയം നിർദ്ദേശിച്ച് Auto suggestion വഴി "വഴിമാറെടാ മുണ്ടക്കൽ ശേഖരാ ..." എന്നു പറയും കണക്ക്മനസ്സിൽ ആവർത്തിച്ചാൽ അത് മാറുമോ .മാറുമെങ്കിൽ അതിന്റെ പ്രവർത്തന രീതി എന്ത് എന്ന് ഒന്നു കൂടെ ചോദിച്ചു നോക്കൂ?
അമ്മായി വെച്ച മീൻ കറിയില്ലെ .. രുചി ഉണ്ടാവേണ്ടതാണ്
എത്ര രുചിയില്ലെന്ന് തോന്നിയാലും അമ്മായി വെച്ചതു കൊണ്ട് ഇതിന്റെ രുചി ഇങ്ങനെ തന്നെയാവാനാണ് വഴി എന്ന അനുമാനത്തിൽ കഴിക്കുന്ന ഒരു കഥ കേട്ടിട്ടുണ്ട്.
ഇതാണ് കപടശാസ്ത്രങ്ങളുടെ പ്രവർത്തന രീതി..
ഒരു അനുമാനം ആദ്യം നടത്തുന്നു. അതിന് ചേരുന്ന നിരീക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നു. ആ അനുമാനത്തിന് യോജിക്കുന്ന തെളിവുകൾ മാത്രം തിരഞ്ഞെടുക്കുന്നു. ഖണ്ഡിക്കുന്നവയെല്ലാം ഉപേക്ഷിക്കുന്നു .ആധുനിക ശാസ്ത്രം ( വൈദ്യശാസ്ത്രം മാത്രമല്ല) ഒരു അനുമാനം മുന്നോട്ട് വെക്കുമ്പോൾ അത് ശരിയാണെന്ന് തെളിയിക്കുവാനുള്ള അതേ വ്യഗ്രതയിൽ (പലപ്പോഴും അതിലേറെ) അത് തെറ്റാണെന്ന് തെളിയിക്കാനുള്ള പരീക്ഷണങ്ങളും നടത്തുന്നു.അനുമാനങ്ങളിൽ നിന്ന് കൂടുതൽ അനുമാനങ്ങളിലെത്തുന്നു. അവ പ്രസംഗങ്ങളിലൂടെയും യൂട്യൂബിലൂടെയും മറ്റും പ്രചരിപ്പിക്കുന്നു. ശാസ്ത്ര സമക്ഷം ഒരിക്കലും ഇത് അവതരിപ്പിക്കുകയോ,വിശകലന വിധേയമാക്കുകയോ ചെയ്യുന്നില്ല!(കാരണം വ്യക്തം)
കരിങ്കല്ല് തിന്നുന്ന കോഴി
കോഴി കല്ല് കൊത്തി തിന്നുന്നു .കോഴിക്ക് കുഴപ്പമില്ല. ചുവന്ന പൂടയുള്ള കോഴി കരിങ്കല്ല് കൊത്തി തിന്നുന്നുണ്ടുല്ലോ... അപ്പോൾ ചുവന്ന പൂടയുള്ള കോഴിക്ക് കരിങ്കല്ല് ദഹിപ്പിക്കാനുള്ള ശേഷിയുണ്ട്. ഈ രീതിയിൽ (ലളിതമായ ഒരു ഉദാഹരണം പറഞ്ഞെന്നു മാത്രം ) വ്യക്തിനിഷ്ഠമായ അനുഭവങ്ങളും വ്യതിയാനങ്ങളും ആണ് പലപ്പോഴും കപടശാസ്ത്രങ്ങളുടെ കൈമുതൽ.
അവയ്ക്ക് വസ്തുനിഷ്ഠമായ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്നാരായുന്ന കീഴ്വഴക്കത്തിനു സ്ഥാനമില്ല. വെള്ളാരങ്കല്ല് നനച്ചരച്ച് പശയാക്കി നെറ്റിയിൽ തേച്ചപ്പോൾ കുറച്ചു കഴിഞ്ഞപ്പോൾ തോമാച്ചന്റെ തലവേദന ശമിച്ചു. അപ്പോൾ തലവേദനയ്ക്ക് അത് ഔഷധം എന്ന മട്ട്. നിരീക്ഷണം , പരീക്ഷണം,ഗവേഷണം, വസ്തുതാ വിശകലനം ഇവയൊക്കെ തീർത്തും അന്യം..
ഏതോ മഹാൻ പറഞ്ഞത് പോലെ " The pleural of anecdote is not data". നിങ്ങൾ ഇതിനെ കുറിച്ച് വിമർശനമുന്നയിച്ച് നോക്കൂ. അപ്പോൾ അവർ അവരുടെ അവസാന ആയുധമായ ഗൂഡാലോചനാ വാദം പുറത്തെടുക്കും. മരുന്നു മാഫിയയുടെയും നിക്ഷിപ്ത താൽപര്യങ്ങൾ മുതലായ ഗൂഡാലോചനക്കാരായി വിമർഷകരെ മുദ്രകുത്തും.
സർവ്വ രോഗസംഹാരികൾ, അൽഭുത രോഗശാന്തി
ഷുഗർ, കൊളസ്ട്രോൾ ,മൈഗ്രേൻ , കാൻസർ മുതൽ സകല രോഗങ്ങൾക്കും ഉള്ള ശാന്തി. സിക്സ് പാക്കിനും ഉത്തമം! സംഗതി സിമ്പിൾ എക്സർസൈസ് ആണ്
. മറ്റു ചിലപ്പോൾ എന്തെങ്കിലും വിത്തോ ,പഴമോ ,കായോ സത്തോ.. അനുഭവ സാക്ഷ്യങ്ങളും അവകാശവാദങ്ങളും മാത്രം ആയി അവതരിക്കപെടുന്ന ചികിത്സാരീതികൾ ക്ക് ശാസ്ത്രീയമെന്നു കരുതാവുന്ന എന്തെങ്കിലും അടിസ്ഥാനം ,കാര്യ കാരണ ബന്ധം എന്നിവ അതിന്റെ പ്രചാരകർക്ക് പറയാനുണ്ടാകാറില്ല .സകല രോഗങ്ങളും തുടച്ചു മാറ്റുന്ന സർവരോഗകുലാന്തകൻ എന്ന മട്ടിൽ അവതരിക്കപെടുന്ന ചികിത്സകൾ സംശയദൃഷ്ടിയോടെയും അവിശ്വസിനീയതെയോടെയും മാത്രം കാണുവാനുള്ള നമ്മുടെ ശീലം നഷ്ടപ്പെടുന്നത് സമൂഹത്തിന് ശാസ്ത്ര ബോധം കൈമോശം വന്നു തുടങ്ങിയതു കൊണ്ടാവണം.
എന്ത് കൊണ്ട് സ്വീകാര്യത?
ഇത്തരം ആരോഗ്യരക്ഷാ പദ്ധതികൾക്കും ചികിൽസാ രീതികൾക്കും സ്വീകാര്യത ലഭിക്കുവാൻ പല കാരണങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനം അവ വളരെ ലളിതവും (പലപ്പോഴും ബാലിശമാം വിധം) അതിനാൽ ആകർഷകവും ആണ് എന്നതാണ്.ഇയ്യിടെ കാൻസറിന്റെ അടിസ്ഥാന പ്രശ്നം acidity ആണെന്ന് ഒരു സവീഡിയോ പ്രചാരണം കണ്ടു. ഒരു സങ്കീർണമായ ചോദ്യത്തിന് ഇത്ര ലളിതമായ ഉത്തരം മറ്റെവിടെ കിട്ടും. ലളിതമെന്നതിലും അപ്പുറം പലപ്പോഴും കാൽപ്പനികമായ ഭംഗിയും വൈകാരികമായ തൃപ്തിയും ചിലപ്പോഴൊക്കെ ഇവ പ്രദാനം ചെയ്യുന്നു. അതിന് ഈ മിശ്രിതത്തിലേയ്ക്ക് ' പണ്ടൊക്കെ ' ,'നമ്മുടെ പൂർവ്വികർ ', 'പാശ്ചാത്യ ലോബി ' എന്നൊക്കെ ചേർത്താൽ മതിയാകും. എന്നാൽ ഈ പറയുന്ന പൂർവ്വികരുടെ കാലത്തെ ആരോഗ്യ സ്ഥിതി കണക്കുകൾ വെച്ച് ഇന്നത്തെ അവസ്ഥയുമായി ശാസ്ത്രീയമായി തുലനം ചെയ്യാൻ മുതിർന്നാൽ കഥ പൊളിയും .
നമുക്കൊന്നും മനസ്സിലാകാനാകാത്ത ചില ശക്തികളുണ്ടെന്നുള്ള ചിന്തകൾ .ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് ചികൽസയുമായി കലർത്താതിരിക്കാം
ഫലപ്രാപ്തിയെ കുറിച്ചുള്ള ആശങ്ക, രോഗത്തേക്കാൾ ഭീമമെന്ന് സ്വതവേ വിശ്വസിക്കപ്പെടുന്നതും പ്രകൃതിക്കാർ പ്രചരിപ്പിക്കുന്നതും ആയ പാർശ്വഫലങ്ങളോടുള്ള ഭയം (പ്രത്യേകിച്ച് കാൻസർ ചികിൽസയിൽ) നമുക്കറിയാത്ത എന്തൊക്കെയോ ഉണ്ട് എന്ന അദ്ഭുത ശാന്തി പ്രതീക്ഷ, നിരാശ തുടങ്ങി വാചക കസർത്ത് വരെ പല ഘടകങ്ങൾ കപട ചികിൽസകരുടെ യും വ്യാജ ആരോഗ്യ പ്രസ്ഥാനങ്ങളുടെയും സ്വീകാര്യതയ്ക്ക് പുറകിലുണ്ട്.
പിറകോട്ടോ നമ്മുടെ പോക്ക്
ശാസ്ത്ര വിരുദ്ധത നമ്മുടെ സമൂഹത്തിൽ വേരൂന്നാൻ ശ്രമിക്കുന്ന കാഴ്ചയാണ് എല്ലാ മേഖലകളിലും .മാധ്യമങ്ങളുടെയും ചിലപ്പോഴെങ്കിലും അധികാരികളുടെയും പിന്തുണ പ്രതിലോമകരമായ ഈ പ്രവണതയ്ക്ക് വർധിച്ചു വരുന്നു എന്നത് നിർഭാഗ്യകരമാണ്. സമൂഹത്തിൽ ഒരു ചെറിയ വിഭാഗമെങ്കിലും ആരോഗ്യരംഗത്ത് കപട ശാസ്ത്രക്കാരുടെ പിന്നാലെ പോയാൽ തന്നെ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകാം. വാക്സിൻ വിരുദ്ധ വാദക്കാരുടെ സമൂഹ വിരുദ്ധ പ്രവർത്തനളു ടെ ഫലമായി ഡിഫ്തീരിയ മരണമുണ്ടായത് ഒരു ഉദാഹരണം. ഇന്നത്തെ കാലത്തായിരുന്നു എങ്കിൽ small pox തുടച്ചു നീക്കാൻ കഴിയുമായിരുന്നുവോ എന്നതു സംശയം തന്നെ!
വളർത്താം ശാസ്ത്രബോധം
1. ഞാൻ ചിന്തിക്കുന്നില്ല.

![]() |
ഒരു പരിചിതമല്ലാത്ത ചികിൽസാ രീതിയോ ആരോഗ്യരക്ഷാമാർഗമോ വിശ്വാസ്യമോ എന്നറിയാൻ അതിന്റെ സ്രോതസ്സ് നോക്കുക |

ശാസ്ത്ര ചിന്ത ചെറുപ്പത്തിൽ തന്നെ ,സ്കൂൾ തലത്തിൽ തന്നെ വളർത്തുക എന്നതാണ് മറ്റേതു രംഗത്തെയുമെന്നതു പോലെ ആരോഗ്യരംഗത്തും ഉണ്ടാകേണ്ടത്. ചോദ്യം ചെയ്യുവാനും ഉത്തരങ്ങൾ തിരയുവാനും കാരണങ്ങൾ ആരായുവാനും ഉള്ള ശീലം വളരട്ടെ. മറ്റൊരു സന്ദർഭത്തിൽ പറയപ്പെട്ടതാണെങ്കിലും അന്ധവിശ്വാസങ്ങളും കപടശാസ്ത്രങ്ങളും പ്രചരിപ്പിക്കുവാനും പ്രധാനമായും അഞ്ചു കാര്യങ്ങൾ ആണ് കാരണമാകുന്നത്
1. ഞാൻ ചിന്തിക്കുന്നില്ല.
2. ഞാൻ അറിയുന്നില്ല
3 . എന്നെ ബാധിക്കുന്നില്ലല്ലോ? എനിക്കെന്ത്?
4. എനിക്കറിയാൻ താൽപര്യമില്ല
5. വായിക്കാനും കണ്ടു പിടിക്കാനും എനിയ്ക്കു സമയമില്ല.
No comments:
Post a Comment